കേരളം മികവിലൂടെ മറുപടി പറയും, രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള മിന്നലാക്രമണമാണ് ലക്ഷ്യം; എല്ലാ വര്‍ഷവും 72,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തും;രാഹുല്‍ ഗാന്ധി കേരളത്തില്‍

കേരളം മികവിലൂടെ മറുപടി പറയും, രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള മിന്നലാക്രമണമാണ് ലക്ഷ്യം; എല്ലാ വര്‍ഷവും 72,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തും;രാഹുല്‍ ഗാന്ധി കേരളത്തില്‍

പ്രവര്‍ത്തകരില്‍ ആവേശ തിരയിളക്കം സൃഷ്ടിച്ച് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നു.ഊര്ജിതമായാണ് കോണ്‍ഗ്രസ്സിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.ഇന്ന് പത്തനാപുരത്തെ പൊതുയോഗത്തിലാണ് രാഹുല്‍ പങ്കെടുത്തത്.കേരളീയര്‍ ഹൃദയ വിശാലതയുള്ളവരായതുകൊണ്ടാണ് ഇവിടെ മത്സരിക്കുന്നതെന്ന തുടക്കത്തോടെയായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയത്.


രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന ആര്‍ എസ് എസ്സിനെതിരെ ശക്തമായ രീതിയില്‍ തന്നെ രാഹുല്‍ പ്രതികരിച്ചു.



ആര്‍ എസ് എസ്സില്‍ നിന്നും രാജ്യം നേരിടുന്നത് വലിയ അക്രമം ആണെന്നും കോണ്‍ഗ്രസ്സ് ഇതിനെ നേരിടുക അഹിംസയിലൂടെയാണെന്നും രാഹുല്‍ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാക്കുകളൊന്നും പാലിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.താന്‍ ഇപ്പോള്‍ കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്നും തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.




മോദി അനില്‍ അംബാനി കൂട്ടുകെട്ടിനെയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചു.അനില്‍ അംബാനിക്ക് എല്ലാ സഹ്യവും മോദി നല്‍കിയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനെതിരെയുള്ള ഒരു മിന്നലാക്രമണമാണ് കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ പറഞ്ഞു..കോണ്‍ഗ്രസ്സ് അതികാരത്തിലെത്തിയാല്‍ ജി എസ് ടി എടുത്തു കളയുമെന്ന വമ്പന്‍ പ്രഖ്യാപനം രാഹുല്‍ നേരത്തെ മൈസൂരില്‍ നടത്തിയിരുന്നു.സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 72000 രൂപ എല്ലാ വര്‍ഷവും എത്തുമെന്ന മറ്റൊരു പ്രഖ്യാപനം കൂടി രാഹുല്‍ നടത്തി.പത്തനാപുരത്തെ പരിപാടിക്ക് ശേഷം രാഹുല്‍ അന്തരിച്ച കേരളം കോണ്‍ഗ്രസ്സ് എം സ്ഥാപകനും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കും.

Related News

Other News in this category



4malayalees Recommends