രണ്ടാം ഘട്ട വിധിയെഴുത്ത് ഏപ്രില്‍ 18 ന്; കൊട്ടിക്കലാശം ഇന്ന് ; തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ 97 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

രണ്ടാം ഘട്ട വിധിയെഴുത്ത് ഏപ്രില്‍ 18 ന്; കൊട്ടിക്കലാശം ഇന്ന് ;  തമിഴ്‌നാട് ഉള്‍പ്പെടെ 12  സംസ്ഥാനങ്ങളില്‍ 97 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 18 നു നടക്കും.97 മണ്ഡലങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക. അസം,ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, കര്‍ണാടക , മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡിഷ, പുതുചേരി,ത്രിപുര,തമിഴ്നാട് ,ഉത്തര്‍പ്രദേശ് , പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും.


ഛത്തീസ്ഗണ്ട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മൂന്നു സീറ്റുകളിലേക്കും അസം ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളിലെ അഞ്ചു സീറ്റുകളിലേക്കും ഉത്തര്‍ പ്രദേശിലെ എട്ടു മണ്ഡലങ്ങളിലേക്കും മഹാരാഷ്ട്രയിലെ പത്ത് മണ്ഡലങ്ങളിലേക്കും ജമ്മു കശ്മീരിലെ രണ്ടു മണ്ഡലങ്ങളിലേക്കും മണിപ്പൂര്‍ ത്രിപുര പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കും തമിഴ്നാട്ടിലെ മുപ്പത്തിയൊന്‍പത് മണ്ഡലങ്ങളിലേക്കും കര്‍ണാടകയിലെ ഋഒപ്പത്തിയെട്ടു മണ്ഡലങ്ങളില്‍ പതിനാലു സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക..



ആദ്യ ഘട്ട തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ടു പ്രവര്‍ത്തകര്‍ ആന്ധ്രായില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.മാത്രമല്ല ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പലയിടത്തും കേടായിരുന്നു.ഇതും വിവാദത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രം തകരാറായതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥി വോട്ടു യന്ത്രം നിലത്തേക്കെറിഞ്ഞ് തകര്‍ത്തതും വാര്‍ത്തയായിരുന്നു.

Related News

Other News in this category



4malayalees Recommends