നോ-ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തെരേസ; ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ലേബറുമായി നടക്കുന് ചര്‍ച്ച ക്രിയാത്മകമെന്ന് ഫോറിന്‍ സെക്രട്ടറി; ഈസ്റ്റര്‍ അവധിക്കിടയിലും ചര്‍ച്ചകളുടെ പൊടിപൂരം

നോ-ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തെരേസ; ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ലേബറുമായി നടക്കുന് ചര്‍ച്ച ക്രിയാത്മകമെന്ന് ഫോറിന്‍ സെക്രട്ടറി; ഈസ്റ്റര്‍ അവധിക്കിടയിലും ചര്‍ച്ചകളുടെ പൊടിപൂരം
നോ-ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അതിനായുള്ള ആസൂത്രണം തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. എന്നാല്‍ ബ്രെക്‌സിറ്റ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ലേബര്‍ പാര്‍ട്ടിയുമായി നടത്തുന്ന ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പുരോഗതിയിലാണെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് വെളിപ്പെടുത്തുന്നത്. പാര്‍ലിമെന്റിന്റെ ഈസ്റ്റര്‍ അവധിക്കിടയിലും കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും തമ്മിലുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പുരോഗതിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍ ലേബറുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിലും ബ്രസല്‍സില്‍ പോയി തെരേസ ബ്രെക്‌സിറ്റ് തീയതി ദീര്‍ഘിപ്പിച്ചതിലും ബ്രെക്‌സിറ്റര്‍മാരായ നിരവധി ടോറി എംപിമാരാണ് കടുത്ത പ്രതിഷേധത്താല്‍ പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നത്.ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ലേബറുമായി നടത്തി വരുന്ന ചര്‍ച്ചകള്‍ വളരെ ക്രിയാത്മകമായി മുന്നോട്ട് പോകുന്നുവെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഹൗസ് ഓഫ് കോമണ്‍സില്‍ ഒരു കരാറിലെത്താനുളള സാധ്യത ഇനിയും തള്ളിക്കളയാനാവില്ലെന്നാണ് ഹണ്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തന്റെ ഭര്‍ത്താവുമൊത്ത് ഹോളിഡേ ചെലവഴിക്കുന്നതിനായി പ്രധാനമന്ത്രി തെരേസ വെയില്‍സിലേക്ക് പോവുകയും ചെയ്തിരുന്നു. ഉടനടി ഒരു ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയൊന്നും തെരേസക്കില്ലെന്നും അവരുടെ വക്താവ് വെളിപ്പെടുത്തുന്നു. ഇതു പോലെ ഒരു വാക്കിംഗ് ഹോളിഡേക്ക് പോയപ്പോഴായിരുന്നു 2017ലെ പൊതുതെരഞ്ഞെടുപ്പ് തെരേസ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരുന്നത്.

ലേബറുമായി ബ്രെക്‌സിറ്റ് കുരുക്കഴിക്കുന്നതിനും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്ന് വരുന്നുണ്ടെങ്കിലും നോ ഡീല്‍ സാഹചര്യത്തെ തീര്‍ത്തും തള്ളിക്കളയാനാവില്ലെന്നും അതിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുന്നുണ്ടെന്നും തെരേസ സൂചന നല്‍കുന്നു. ഈസ്റ്റര്‍ അവധി കഴിഞ്ഞ് ഏപ്രില്‍ 23നാണ് പാര്‍ലിമെന്റ് വീണ്ടും സമ്മേളിക്കുന്നത്.

Other News in this category4malayalees Recommends