കൈപ്പത്തി താമരയുടെ തണ്ടൊടിക്കും! എങ്ങും മോദി ഭരണ വിരുദ്ധ തരംഗം, ഒപ്പം കോണ്‍ഗ്രസ്സിന്റെ മഹാ സഖ്യ ഭീഷണിയും, ഭീതി വെളിപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍

കൈപ്പത്തി താമരയുടെ തണ്ടൊടിക്കും! എങ്ങും മോദി ഭരണ വിരുദ്ധ തരംഗം, ഒപ്പം കോണ്‍ഗ്രസ്സിന്റെ മഹാ സഖ്യ ഭീഷണിയും, ഭീതി വെളിപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ലോക് സഭ തെരെഞ്ഞെടുപ്പിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്.ഏഴു ഘട്ടങ്ങളിലായി 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 18 നാണ്.തമിഴ്നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ജനം വിധിയെഴുതുക.അതേസമയം ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി വിരുദ്ദ തരംഗം ആയിരുന്നു രാജ്യത്തുടനീളം ദൃശ്യമായത്. കോണ്‍ഗ്രസ്സ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രബലശക്തിയായി മാറിയത് ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി യിരിക്കുകയാണ് .ഇക്കാര്യം ചിലര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.



2014 പരാജയം ഉള്‍ക്കൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സ് ചെയ്യുമ്പോള്‍ പ്രചാരണ രീതികളില്‍ ഏറെ പുറകിലാണ് ബിജെപി എന്ന് നേതാക്കള്‍ തന്നെ പരാതിപ്പെടുന്നു.കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി ഒത്തുതീര്‍പ്പുകള്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇല്ലാതാക്കുമെന്ന് ബിജെപി പറയുന്നുണ്ട്.എന്നാല്‍ ഇത് തെളിയിക്കാന്‍ യാതൊരു തെളിവും ബിജെപിയുടെ കൈവശമില്ല.



ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമായിട്ട് പോലും മൊറാദാബാദില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറയുകയാണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി കന്‍വര്‍ സര്‍വേഷ് കുമാര്‍. 19.41 ലക്ഷം വോട്ടര്‍മാരാണ് ഈ മന്ദതാളത്തിലുള്ളത്.ഇതില്‍ 47 ശതമാനം മുസ്ലീങ്ങളാണ്. അതിനാല്‍ തന്നെ ഈ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത ഇല്ലെന്നും കന്‍വര്‍ പറയുന്നു.കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഗഡിയാണ് ഇവിടെത്തെ സ്ഥാനാര്‍ത്ഥി. ഇയാള്‍ കവിയാണ്.

പ്രധാനമായും ബിജെപി നേരിടുന്ന വെല്ലുവിളികള്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുമാണ്.എസ് പിയും കോണ്‍ഗ്രസ്സും ഒന്നിച്ചത് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും.ബ്രാഹ്മണ വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ജാതി മത വോട്ടുകള്‍ ബിജെപിക്കൊപ്പമല്ല ഇപ്പോള്‍.കഴിഞ്ഞ തവണ ദളിത് ബിജെപിയെ പിന്തുണച്ചിരുന്നവെങ്കില്‍ ഇത്തവണ സ്ഥിതി അങ്ങനെയല്ല.അത് കൊണ്ട് തന്നെ വോട്ട് ബാങ്കില്‍ ബിജെപിക്ക് കാര്യമായ ക്ഷീണം തന്നെ ഇത് നല്‍കിയേക്കും.



ബിജെപിക്ക് യു.പിയില്‍ മറ്റൊരു പ്രധാന വെല്ലുവിളി യോഗി ആദിത്യനാഥിനോടുള്ള ജനങ്ങളുടെ അപ്രീതി തന്നെയാണ്. മായാവതിയെക്കാള്‍ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി സഖ്യത്തെയാണ് ഭയപ്പെടേണ്ടതാണെന്നാണ് നേതാക്കളുടെ രഹസ്യമായ വിലയിരുത്തല്‍.അപ്രതീക്ഷമായിട്ടായിരുന്നു പ്രിയങ്കയുടെ വരവ്,എന്നാല്‍ രാഹുല്‍ പ്രിയങ്ക കൂട്ടുകെട്ട് പെട്ടെന്ന് തന്നെ രാജ്യത്ത് പ്രബല സ്ഥാനം നേടി.ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ കോണ്‍ഗ്രസ്സിനെ എങ്ങനെ നേരിടണമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തവണത്തെ ജാതി വോട്ടുകള്‍ കോണ്‍ഗ്രസ്സിന്റെ പെട്ടിയിലായിരിക്കും നിറയുക എന്ന വിലയിരുത്തല്‍.നരേന്ദ്രമോദി അമിത്ഷാ എന്നിവരുടെ റാലികള്‍ യു പിയില്‍ നടത്തിയിട്ടും കാര്യമായ മാറ്റമൊന്നും നടന്നില്ല,എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസങ്ങള്‍ക്കും തെരെഞ്ഞെടുപ്പ് പരിപാടികള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.സംസ്ഥാനത്ത് 20 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്സ് നേടുമെന്നത് ബിജെപി നേതാക്കള്‍ തന്നെ അംഗീകരിക്കുമ്പോള്‍ ബിജെപി പത്ത് സീറ്റില്‍ താഴെ ഒതുങ്ങുമെന്നാണ് പ്രവര്‍ത്തകരുടെ തന്നെ വിലയിരുത്തല്‍.


Related News

Other News in this category



4malayalees Recommends