കാനഡ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിയൊരുക്കുന്നു; ലക്ഷ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാലുണ്ടാകുന്ന സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കലും ക്ലാസ്‌റൂമുകളില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കലും; ആഗോളതലത്തില്‍ ക്യാമ്പയിന്‍

കാനഡ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിയൊരുക്കുന്നു; ലക്ഷ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാലുണ്ടാകുന്ന സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കലും ക്ലാസ്‌റൂമുകളില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കലും;  ആഗോളതലത്തില്‍ ക്യാമ്പയിന്‍
കാനഡ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ക്ലാസ് റൂമുകളിലെ വൈവിധ്യം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കാരണമുണ്ടാകുന്ന സാമ്പത്തിക നേട്ടം ത്വരിതപ്പെടുത്തുന്നതിനുമാണ് കാനഡ ഈ ചുവട് വയ്പ് നടത്തുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളാല്‍ നിലവില്‍ തന്നെ ബില്യണ്‍ കണക്കിന് ഡോളറുകളിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമായ സംഭാവനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 2010നും 2016നും ഇടയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഏതാണ്ട് ഇരട്ടിയായി വര്‍ധിച്ചിരുന്നു. ട്യൂഷന്‍ഫീസ്, വാടക, ഗ്രോസറികള്‍, തുടങ്ങിവയ്ക്കായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും 15.5 ബില്യണ്‍ ഡോളറാണ് കാനഡയില്‍ ചെലവഴിക്കുന്നതെന്ന് ഫെഡറല്‍ അനലൈസിസിലൂടെ വെളിപ്പെട്ടിരുന്നു. കാനഡയിലെ വിദ്യാഭ്യാസ മേഖല 2016ല്‍ 1,70,000 ജോലികളെ പിന്തുണച്ചിരുന്നുവെന്നും കാനഡ കയറ്റി അയക്കുന്ന ഓട്ടോ പാര്‍ട്‌സുകള്‍, എയര്‍ക്രാഫ്റ്റ് മേഖല തുടങ്ങിയവയേക്കാള്‍ തൊഴിലേകുന്നത് വിദ്യാഭ്യാസ മേഖലയാണെന്നും കണ്ടെത്തിയിരുന്നു.

കാനഡയിലേക്ക് ഏറ്റവും കൂടുതലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമെത്തുന്നവരാണ്. എന്നാല്‍ അടുത്തിടെയുള്ള വര്‍ഷങ്ങളില്‍ എളുപ്പത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളായ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന് പോലും കാനഡയിലേക്ക് പഠിക്കാന്‍ കൂടുതലായി വിദ്യാര്‍ത്ഥികളെത്തുന്ന പ്രവണത ശക്തമാണ.് ലോകത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ കൂടി കാനഡയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് ആസൂത്രണം നല്‍കിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍, ഫെഡറല്‍ ഗവണ്‍മെന്റ് എന്നിവയില്‍ നിന്നുള്ള ഒഫീഷ്യലുകള്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള ക്യാപയിനുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ത്വരിത ഗതിയില്‍ നടത്തി വരുന്നുവെന്നാണ് യൂണിവേഴ്‌സിറ്റീസ് കാനഡ പ്രസിഡന്റായ പോള്‍ ഡേവിഡ്‌സന്‍ പറയുന്നത്.

Other News in this category



4malayalees Recommends