രാജീവ് ഗാന്ധിയുടെ പ്രോജ്ജ്വലമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലി തര്‍പ്പണം നടത്താന്‍ രാഹുല്‍ തിരുനെല്ലിയില്‍; മാവോയിസ്‌ററ് ഭീഷണിയെതുടര്‍ന്ന് ഒരുക്കിയിരിക്കുന്നത് ചരിത്രപരമായ സുരക്ഷ

രാജീവ് ഗാന്ധിയുടെ പ്രോജ്ജ്വലമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലി തര്‍പ്പണം നടത്താന്‍ രാഹുല്‍ തിരുനെല്ലിയില്‍; മാവോയിസ്‌ററ് ഭീഷണിയെതുടര്‍ന്ന് ഒരുക്കിയിരിക്കുന്നത് ചരിത്രപരമായ സുരക്ഷ

രാജീവ് ഗാന്ധിയുടെ പ്രോജ്ജ്വലമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലി തര്‍പ്പണം നടത്താന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനും വയനാട്ടിലെ യു ഡി എഫ്സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തും . രാഹുല്‍ ഗാന്ധി വരുന്നത് പ്രമാണിച്ച് തിരുനെല്ലിയിലെ പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്.രാവിലെ ഒന്പതുമണിയോടെയാണ് രാഹുല്‍ സന്ദര്‍ശനത്തിനായെത്തുക. അതിനാല്‍ തന്നെ രാവിലെ ഒന്‍പതു മണി മുതല്‍ പതിനൊന്നുമണി വരെ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം വയനാട്ടില്‍ മൂന്നിടങ്ങളില്‍ പ്രസംഗിക്കും.തിരുവമ്പാടി വണ്ടൂര്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ പരിപാടികളിലാണ് രാഹുല്‍ പ്രസംഗിക്കുക.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് രാഹുല്‍ ക്ഷേത്ര ദര്ശനത്തിനെത്തുന്ന വിവരം പോലീസും നേതാക്കളും ക്ഷേത്രം അധികൃതരെ അറിയിച്ചത്.


Related News

Other News in this category4malayalees Recommends