ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കാന്‍ പുതിയ പ്രോഗ്രാം; ഓണ്‍ബോര്‍ഡിംഗ് ആന്റ് മെന്ററിംഗ് പ്രോഗ്രാം ഇത്തരക്കാരെ തൊഴില്‍ കണ്ടെത്താന്‍ വഴികാട്ടും; ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസം

ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കാന്‍ പുതിയ പ്രോഗ്രാം; ഓണ്‍ബോര്‍ഡിംഗ് ആന്റ് മെന്ററിംഗ് പ്രോഗ്രാം ഇത്തരക്കാരെ തൊഴില്‍ കണ്ടെത്താന്‍ വഴികാട്ടും; ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസം
സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാം ഓസ്‌ട്രേലിയ ആരംഭിച്ചു.ഓസ്‌ട്രേലിയയില്‍ നിരവധി സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസമേകുന്ന പ്രോഗ്രാമാണിത്.ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇഗ്നിറ്റ് പൊട്ടന്‍ഷ്യലാണ് പുതിയ പ്രോഗ്രാം വികസിപ്പിച്ചിരിക്കുന്നത്. ബോബ് ബിറെല്‍ അടുത്തിടെ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാം ഓഫ് ഓസ്‌ട്രേലിയയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലെ നിരവധി ഒക്യുപേഷനുകളിലേക്ക് ആവശ്യത്തിലധികം പേരെത്തുന്നുവെന്ന് ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടിയിരുന്നു. ഉദാഹരണമായി എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ്, തുടങ്ങിയ ഒക്യുപേഷനുകളിലേക്ക് ആവശ്യത്തിലധികം വിദേശ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ എത്തുന്ന അവസ്ഥയാണുള്ളതെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഇത്തരം മൈഗ്രന്റുകള്‍ തങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്താന്‍ വളരെ പ്രയാസം ഓസ്‌ട്രേലിയയില്‍ നേരിടുന്നുണ്ട്.

രാജ്യത്തെ തൊഴില്‍ വിപണിയെക്കുറിച്ച ്അറിവില്ലാത്തതിനാല്‍ ഇത്തരക്കാര്‍ ജോലി കണ്ടെത്താന് പല വിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് കരിയര്‍ എക്‌സ്പര്‍ട്ടുകളും പറയുന്നത്. ഓണ്‍ബോര്‍ഡിംഗ് ആന്റ് മെന്ററിംഗ് എന്നാണ് പുതിയ പ്രോഗ്രാം അറിയപ്പെടുന്നത്. ഈ പ്രോഗ്രാം സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ ലക്ഷ്യം വച്ചുള്ളതാണ്. സ്‌കില്‍ഡ് മൈഗ്രന്റുകള്‍ ജോലി കണ്ടെത്താന്‍ പാടുപെടുന്നുവെന്നും പുതിയ പ്രോഗ്രാം ഇതിന് സഹായിക്കുമെന്നുമാണ് ഇഗ്നിറ്റ് പൊട്ടന്‍ഷ്യല്‍ സ്ഥാപകനായ സുലാര്‍ മത്തായി പറയുന്നത്. ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള ജീവിതത്തെക്കുറിച്ച് കുടിയേറ്റക്കാര്‍ക്ക് അറിവേകുന്നതിനും അര്‍ഹമായ ജോലികള്‍ കണ്ടെത്തുന്നതിനും പുതിയ പ്രോഗ്രാം സഹായിക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends