കോണ്‍ഗ്രസ്സ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയില്‍; പൂനം സിന്‍ഹ ഏറ്റുമുട്ടുന്നത് രാജ്നാഥ് സിങ്ങിനെതിരെ? സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ്സ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയില്‍;   പൂനം സിന്‍ഹ ഏറ്റുമുട്ടുന്നത് രാജ്നാഥ് സിങ്ങിനെതിരെ? സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ് എസ് പി സഖ്യ സാധ്യത തള്ളാത്ത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയില്‍ നടക്കുന്നത്.സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ലഖ്നൗവില്‍ ജനവിധി തേടുന്നതെന്ന് റിപ്പോര്‍ട്ട്.അതേസമയം കോണ്‍ഗ്രസ്സ് ഇവര്‍ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇവിടെ സിപിക്കാന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക.അതിനാല്‍ ഇതിനെ ബി എസ് പു യും ആര്‍ എല്‍ ഡി യും പിന്തുണക്കും.സ്ഥാനാര്‍ത്ഥിയായി പൂനം വന്നതോടെ ലഖ്നൗവില്‍ മത്സരം കടുക്കും.കാരണം പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് പൂനം മത്സരത്തിനായെത്തുന്നത്.അഖിലേഷ് യാദവുമായുള്ള ശത്രുഘ്നന്‍ സിന്‍ഹയുടെ കൂടി കനാലിനു ശേഷമായിരുന്നു സ്ഥാനാര്‍ത്ഥിത്വം ശരിയായത്.അതേസമയം കോണ്‍ഗ്രസ്സ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിറ്ത്തിയിരുന്നെങ്കില്‍ വോട്ടുകള്‍ ഭിന്നിച്ചു പോകാന്‍ ഇടയുണ്ട്.ആ പഴുതും അടച്ചുകൊണ്ടാണ് ഇത്തവണ തെരെഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.


.ലഖ്നൗവില്‍ 4 ലക്ഷം കായസ്ത വോട്ടുകളുണ്ട്. 1.3 ലക്ഷം സിന്ധി വോട്ടുകളുമുണ്ട്. ഇതിന് പുറമേ 3.5 ലക്ഷം മുസ്ലീം വോട്ടുകളും ഈ മണ്ഡലത്തില്‍ നിര്‍ണായകമാണ്.സിന്ധി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്പൂനം സിന്‍, ഭര്‍ത്താവ് ശത്രുഘ്നന്‍ സിന്‍ഹ കയസ്ത വിഭാഗവും,.അതുണ്ട് തന്നെ ഇവിടെ വിജയക്കൊടി പറിക്കാന്‍ പറ്റുമെന്നു തന്നെയാണ് കോണ്‍ഗ്രസ്സ് അടിയുറച്ചു വിശ്വസിക്കുന്നത്.



അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ് പൂനം എസ്പിയില്‍ ചേര്‍ന്നത്. പ്രധാനമായും ജാതി വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. ഇതില്‍ കയസ്ത, സിന്ധി വോട്ടുകളും മുസ്ലീം വോട്ടുകളും പൂനത്തിന് ലഭിക്കാനാണ് സാധ്യത. അതാണ് ബിജെപിക്കുള്ള ആശങ്ക.അഞ്ചാം ഘട്ട തെരഞ്ഞെടപ്പിലാണ് ലഖ്നൗ പോളിങ് ബൂത്തിലേക്കെത്തുക.നിലവില്‍ ഇത് ബിജെപി കോട്ടയാണെങ്കിലും അട്ടിമറി പ്രതീക്ഷയിലാണ് മഹാ സഖ്യം.. രാജ് നാഥ്സിംഗ് ഇന്നലെ നോമിനേഷന്‍ പത്രിക സമര്‍പ്പിച്ചു അതേസമയം പൂനം ഏപ്രില്‍ പതിനെട്ടിനായിരിക്കും നോമിനേഷന്‍ കൊടുക്കുക.



Related News

Other News in this category



4malayalees Recommends