ഓസ്‌ട്രേലിയയെ വികസിത രാജ്യമെങ്കിലും പത്ത് ശതമാനം പേരുടെ ജീവിതം നരകസമാനം; രാജ്യത്തെ മിക്കവരും മോര്‍ട്ട്‌ഗേജ് ഭാരത്തില്‍; ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെങ്കിലും ഇനിയും പുരോഗതിച്ചേ പറ്റൂ

ഓസ്‌ട്രേലിയയെ വികസിത രാജ്യമെങ്കിലും പത്ത് ശതമാനം പേരുടെ ജീവിതം നരകസമാനം; രാജ്യത്തെ മിക്കവരും മോര്‍ട്ട്‌ഗേജ് ഭാരത്തില്‍; ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെങ്കിലും ഇനിയും പുരോഗതിച്ചേ പറ്റൂ
ഓസ്‌ട്രേലിയയെ വികസിത രാജ്യമായിട്ടാണ് കണക്കാക്കുന്നതെങ്കിലും രാജ്യത്തെ നല്ലൊരു ശതമാനം പേര്‍ ഇന്നും പ്രാരബ്ധത്തിലും കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ ഇന്‍ഈക്വാലിറ്റി ഡാറ്റകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നുവെന്ന നിര്‍ണായകമായ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

രാജ്യത്ത് നടന്ന് വരുന്ന രാഷ്ട്രീയപരമായതും സാമ്പത്തിക പരമായതുമായ ചര്‍ച്ചകള്‍ ഇവിടുത്തെ അസമത്വത്തെയും ദാരിദ്യത്തെയും ഒരു പോലെയാണ് കണക്കാക്കുന്നതെന്ന വിമര്‍ശനവും പുതിയ ഡാറ്റകള്‍ എടുത്ത് കാട്ടുന്നു. വര്‍ക്കിംഗ് ഓസ്‌ട്രേലിയന്‍സ്, മിഡില്‍ ഓസ്‌ട്രേലിയ, ആവറേജ് ഹൗസ് ഹോള്‍ഡ് എന്നീ കാറ്റഗറികളിലുള്ളവരില്‍ കേന്ദ്രീകരിച്ചാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ മിക്കവരും മോര്‍ട്ട്‌ഗേജ് ഭാരത്തിലാണ് കഴിയുന്നതെന്നും അല്ലെങ്കില്‍ മോര്‍ട്ട്‌ഗേജ് കെണിയില്‍ അകപ്പെടാന്‍ സാധ്യതയേറെയാണെന്നും പുതിയ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ പുരോഗതിക്കേണ്ടിയിരിക്കുന്നുവെന്നും നിരവധി പേരുടെ അവസ്ഥ 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ പരിതാപകരമായിത്തീര്‍ന്നിരിക്കുന്നുവെന്നുമാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സെന്‍സസില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് നിലവിലുള്ള അസമത്വ മാനദണ്ഡങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നകലയെയാണെന്നും രാജ്യത്തെ താഴേത്തട്ടിലുള്ള പത്ത് ശതമാനം പേര്‍ നരകസമാനമായ ജീവിതമാണ് നയിക്കുന്നതെന്നും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

Other News in this category



4malayalees Recommends