വാടക ഗര്‍ഭ ധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്ക്

വാടക ഗര്‍ഭ ധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്ക്
വാടക ഗര്‍ഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കരട് നിയമം പുറത്തിറക്കി. എന്നാല്‍ ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതിയുണ്ട്. കുട്ടികളുണ്ടാകുന്നതിന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനിര്‍ത്തി പ്രതീക്ഷ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനും ഇതുവഴി കഴിയും.

കഴിഞ്ഞ വര്‍ഷം ക്യാബിനറ്റ് അംഗീകാരം ലഭിച്ച കരട് നിയമം യുഎഇ പ്രസിഡന്റിന്റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ്. ക്യാബിനറ്റ് തീരുമാന പ്രകാരമുള്ള വ്യവസ്ഥകളും പ്രസിദ്ധീകരിക്കും. ബീജ സംയോഗം, ഭാര്യ ഭര്‍തൃ ബന്ധം നിലനില്‍ക്കുന്ന പങ്കാളികള്‍ക്കൊഴികെ മറ്റാര്‍ക്കും നടപ്പാക്കാന്‍ യുഎഇ നിയമം അനുവദിക്കുന്നില്ല. വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കുമെന്നാണ് നിയമം.

Other News in this category



4malayalees Recommends