പുതിയ നായകനെ കണ്ട ആവേശം പങ്കുവച്ച് നൂറിന്‍ ; ഉണ്ണി ചേട്ടന്‍ സൂപ്പര്‍ കൂള്‍

പുതിയ നായകനെ കണ്ട ആവേശം പങ്കുവച്ച് നൂറിന്‍ ; ഉണ്ണി ചേട്ടന്‍ സൂപ്പര്‍ കൂള്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം നൂറിന്‍ ഷെറിഫ് നടന്‍ ഉണ്ണി മുകുന്ദന്റെ നായികയാകുകയാണ്. ഒരു അഡാറ് ലവ് റിലീസിനെത്തിയ ശേഷമാണ് സച്ചി സേതു കൂട്ടുകെട്ടിലെ സേതുവും നിര്‍മാതാവായ സന്തോഷും പുതിയ അവസരവുമായി തന്നെ വിളിച്ചതെന്ന് നൂറിന്‍ വ്യക്തമാക്കി. ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് നൂറിന്‍ ഇനി പ്രത്യക്ഷപ്പെടുക. ചിത്രം ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ തനിക്ക് വിളി വന്നു കഥ കേട്ട് ഇഷ്ടപ്പെട്ടു. എപ്പോഴാണ് തുടങ്ങുക എന്നാണ് താന്‍ ആദ്യം ചോദിച്ചതെന്നും നൂറിന്‍ പറഞ്ഞു.

2007ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രം ചോക്ലേറ്റിന്റെ പുനര്‍പതിപ്പായാണ് ഈ പുതിയ ചിത്രം ഒരുങ്ങുന്നത്. മൂവായിരത്തോളം പെണ്‍കുട്ടികളുടെ നടുവിലേക്ക് വരുന്ന നായകന്‍ എന്ന സാമ്യം മാത്രമേ 2007ലെ ചോക്ലേറ്റും ഈ ചോക്ലേറ്റും തമ്മിലുള്ളൂ എന്ന് നൂറിന്‍ വ്യക്തമാക്കി. അമ്മു എന്ന കഥാപാത്രമായാണ് താന്‍ എത്തുന്നത്. ചോക്ലേറ്റില്‍ റോമ അവതരിപ്പിച്ച ആന്‍ മാത്യു പോലെ ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും നൂറിന്‍ വ്യക്തമാക്കി.

ഈ വിഷുവിനാണ് ഉണ്ണിയേട്ടനെ ആദ്യമായി കാണുന്നത്. ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു എനിക്ക്. പക്ഷേ അദ്ദേഹം സൂപ്പര്‍കൂളായിരുന്നു. ഒരു നടനെ ആദ്യമായി കാണാന്‍ ചെയ്യുമ്പോള്‍ അങ്ങനെ ആയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതുവരെ സ്‌ക്രീനില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ'. നൂറിന്‍ പറഞ്ഞു.
Other News in this category4malayalees Recommends