തോമ കണ്ടംചാടി ആന്‍ഡ് ഫാമിലി മലയാളം യു ട്യൂബ് സീരിസിന് പ്രവാസികള്‍ക്കിടയില്‍ പ്രചാരം ഏറുന്നു

തോമ കണ്ടംചാടി ആന്‍ഡ് ഫാമിലി മലയാളം യു ട്യൂബ് സീരിസിന് പ്രവാസികള്‍ക്കിടയില്‍ പ്രചാരം ഏറുന്നു
കാനഡയില്‍ താമസിക്കുന്ന ഒരു മലയാളി കുടുബത്തിന്റെ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്ന ഈ മലയാളം സീരീസിനു അമേരിക്കന്‍ യൂറോപ് മലയാളികള്‍ക്കിടയില്‍ പ്രചാരം ഏറുന്നു .

കാനഡയില്‍ താമസിക്കുന്ന തോമ കണ്ടംചാടിയും മരിയയും നേരിടുന്ന ജീവിത പ്രശ്‌നങ്ങളും അവര്‍ കണ്ടുമുട്ടുന്ന മറ്റു വ്യക്തികളിലൂടെയും സഞ്ചരിക്കുന്ന ഈ സീരീസ് ഇപ്പോള്‍ അഞ്ചു എപ്പിസോഡ് യു ട്യൂബില്‍ ഫ്രെയിം പ്രൊഡക്ഷന്‍സ് ചാനലില്‍ ലഭ്യമാണ്


തോമ കണ്ടംചാടി മലയാളം സീരീസ് ഇംഗ്ലണ്ടിലെ മലയാളി ചാനല്‍ ആയ മാഗ്‌നവിഷന്‍ സംരക്ഷണം ചെയ്തു വരുന്നു


ഈ ചിത്രത്തിന്റെ കാമറ റോഷന്‍ മാത്യൂസും സഹ സംവിധാനം അലക്‌സ് പൈകടയും ആണ് നിര്‍വഹിച്ചിരിക്കുന്നത് . ടൈറ്റ്‌ലെ കാര്‍ഡും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത് ജോജി കുരിയന്‍ ആണ്


ഈ സീരിസിന്റെ എഡിറ്റിംഗ് , ഛായാഗ്രഹണം ,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കല്‍ ആണ് .അഭിലാഷ് കൊച്ചുപുരക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച കനേഡിയന്‍ താറാവുകള്‍ എന്ന ഹൃസ്വചിത്രം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു .


ഫ്രെയിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഈ മലയാളം സീരിസിന്റെ കഥ ഷൈജു വട്ടകുന്നത് ചന്തു ചിറയില്‍ , ടിനു ചിറയില്‍,വിവേക് ഇരുമ്പുഴി എന്നിവരാണ് .സുധീഷ് സ്‌കറിയ കൈപ്പനനിക്കല്‍ നായകനും ലീന ജോര്‍ജ് നായികയും ആയി എത്തുന്ന ഈ സീരിസില്‍ മലയാളം പ്രൊഡ്യൂസര്‍ ആയ ശ്രി സജയ് സെബാസ്റ്റ്യന്‍ നും അദ്ദേഹത്തിന്റെ മകന്‍ നഷ്‌ശോന്‍ സജയ് പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട് . മറ്റുള്ളവര്‍ വിവേക് ഇരുമ്പുഴി , റിച്ചി അനീറ്റ സ്റ്റാന്‍ലി , ഹുബെര്‍ട് ലാസര്‍ , ശ്രീധരന്‍ പിള്ളൈ , ബിനീഷ് പിള്ളൈ ,റോഷന്‍ പാലാട്ടി ,ജിന്‍സ് ഡേവിഡ് മാണി ,ബിബു മാത്യു,ഷൈജു വട്ടകുന്നത്ന്നി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .


സീരിസിന് നല്ല പ്രതികരണം ആണ് പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത് എന്ന് ചിത്രത്തിന്റെ പ്രൊമോഷന്‍ കൈകാര്യം ചെയുന്ന ജനനീ റസിയ അറിയിച്ചു


Episode five


https://youtu.be/dnphVPkxwiQ


Episode 4


https://youtu.be/RykU8WE2en0


Epsidoe 3

https://youtu.be/j7yfm7IfUIE


Epsiode 2


https://youtu.be/mK2Rju8AKjs


Epsidoe 1


https://youtu.be/I99Et2XfQiw



Other News in this category



4malayalees Recommends