ചിക്കാഗോ സെന്റ് മേരീസ് ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു

ചിക്കാഗോ സെന്റ് മേരീസ് ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം വാങ്ങുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. പള്ളിക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഭവനം വാങ്ങുവാനാണ് കരാറിന് ധാരണയായത്.


നാലു ലക്ഷം ഡോളര്‍ വിലമതിക്കുന്ന പുതിയ ഭവനത്തിന്റെ താക്കോല്‍ദാനം ഏപ്രില്‍ മാസം അവസാന വാരത്തോടുകൂടി നടക്കും.


ദശവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സെ.മേരിസ് ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം ലഭ്യമാകണമെന്നുള്ള ഇടവകാംഗങ്ങളുടെ ചിരകാലഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി നാല് ലക്ഷം ഡോളര്‍ ഉടന്‍ സമാഹരിക്കണം എന്നുള്ളതാണ്. ഇതിന്റെ ഭാഗമായി ഓശാന ഞായറാഴ്ച സെ. മേരീസ് പള്ളിയില്‍ വച്ച് നടത്തിയ ഭവന പണസമാഹരണ ചടങ്ങിന് ജനങ്ങളുടെ ഭാഗത്തുനിന്നും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത പിണര്‍ക്കയില്‍ ജോസ് & മേരി ദമ്പതികള്‍ ആദ്യഗഡു നല്‍കി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവകാങ്ങളുടെ അഭിലാഷവും അഭിമാനവും ആകുന്ന പുതിയ ഭവനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി സഹായഹസ്തവുമായി നൂറില്‍പരം കുടുംബാംഗങ്ങള്‍ അന്ന് നടന്ന ധനസമാഹരണ ചടങ്ങിനെ ധന്യമാക്കി.


ഇനിയും ധാരാളം കുടുംബങ്ങളില്‍നിന്നുള്ള ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ ഈവസരത്തില്‍ ഉണ്ടാകണമെന്ന് ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു. ഊര്‍ജ്ജിതമായി തുടരുന്ന ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ അഭിപ്രായപ്പെട്ടു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category



4malayalees Recommends