പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടില്‍ ; ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ കാണും ; രണ്ടാംഘട്ട പ്രചാരണവും ശക്തമാക്കും

പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടില്‍ ; ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ കാണും ; രണ്ടാംഘട്ട പ്രചാരണവും ശക്തമാക്കും
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. മാനന്തവാടി, പുല്‍പ്പള്ളി, നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കും.

രാവിലെ 10ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക അവിടെ നിന്ന് മാനന്തവാടിയിലേക്ക് പോകും. മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. 1.30ന് പുല്‍പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. മൂന്നിനു നിലമ്പൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതു യോഗത്തില്‍ പങ്കെടുക്കും.

രണ്ടാം ഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത് .രാഹുലിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക എത്തിയിരുന്നു.

Other News in this category4malayalees Recommends