കൃപേഷിന്റെ കുടുംബം ഒറ്റമുറി കൂരയില്‍ നിന്ന് ഹൈബി ഈഡന്‍ നിര്‍മ്മിച്ച് നല്‍കിയ വീട്ടിലേക്ക് നാളെ ; ഹൈബിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൃപേഷിന്റെ കുടുംബം ഒറ്റമുറി കൂരയില്‍ നിന്ന് ഹൈബി ഈഡന്‍ നിര്‍മ്മിച്ച് നല്‍കിയ വീട്ടിലേക്ക് നാളെ ; ഹൈബിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കാസര്‍ഗോഡ്-കല്ല്യാട്ട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും മലയാളി മനസ്സ് ഒരിക്കലും മറക്കില്ല. ആ കിരാതമായ കൊലപാതക വാര്‍ത്ത വിങ്ങലോടെയാണ് മലയാള മനസ് കേട്ടത്. കല്ല്യാട്ടെ അമ്മമാരുടെ അണമുറിയാത്ത തേങ്ങലും, ആ തേങ്ങല്‍ കണ്ട് പൊട്ടിക്കരഞ്ഞ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖവും ആരും മറക്കില്ല. കൊലപാതക വാര്‍ത്തയ്‌ക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതാണ് കൃപേഷിന്റെ ഒറ്റമുറി കൂര. മരണം സംഭവിച്ച് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൃപേഷിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഹൈബി ഈഡന്‍ ഉറപ്പ് നല്‍കുകയും, പിന്നീട് തറക്കല്ലിടുകയും ചെയ്തു. ഈ വീടാണ് മിന്നല്‍ വേഗത്തില്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 19 ന് വെള്ളിയാഴ്ചയാണ് വീടിന്റെ ഗൃഹപ്രവേശനം. ഹൈബി തന്നെയാണ് ഗൃഹപ്രവേശന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്ക് വെച്ചത്.ഹൈബി ഈഡന്റെ കുറിപ്പ് ഇങ്ങനെ...


കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19-04-2019).കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്. ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല. നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും... ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്....Related News

Other News in this category4malayalees Recommends