നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന്‍ വിവാഹിതനായി

നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന്‍ വിവാഹിതനായി
നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി. ഇത്തവണ നടിയും ബിഗ്‌ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോണ്‍ കോക്കന്‍ താലിചാര്‍ത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താന്‍ വിവാഹിതയായ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ജോണ്‍ കോക്കനുമായുള്ള വിവാഹ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു.

വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികള്‍ താരങ്ങള്‍ക്ക് അന്നേദിവസം ആശംസ അറിയിച്ചു.തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ സുപരിചിത മുഖമാണ് ജോണ്‍ കോക്കന്‍. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. പൂജ മുന്‍പ് വിവാഹം ചെയ്തിരുന്നത് ഒരു അവതാരകനെ ആയിരുന്നു. 2017ല്‍ ഇവര്‍ വിവാഹ മോചനം നേടി. ജോണ്‍ കോക്കനും 2016ല്‍ മീര വാസുദേവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. മീരയുമായുള്ള വിവാഹത്തില്‍ ജോണിന് ഒരു കുട്ടിയുണ്ട്.

Other News in this category4malayalees Recommends