യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ റഷ്യ ഇടപെട്ടുവോ എന്ന് ഇന്നറിയാം; വിവാദമായ മുള്ളര്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും; സംക്ഷിപ്തം പുറത്ത് വന്നപ്പോള്‍ ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാത്ത് അക്ഷമയോടെ യുഎസ്

യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ റഷ്യ ഇടപെട്ടുവോ എന്ന് ഇന്നറിയാം; വിവാദമായ മുള്ളര്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും; സംക്ഷിപ്തം പുറത്ത് വന്നപ്പോള്‍ ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാത്ത് അക്ഷമയോടെ യുഎസ്
2016ലെ യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടുമെന്ന് ഏറ്റവും പുതിയ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഎസുകാര്‍ക്ക് മുമ്പില്‍ മുള്ളര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിടാനൊരുങ്ങുന്നത്. നാനൂറോളം പേജ് വരുന്ന ഈ റിപ്പോട്ട് വെളിപ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ഹൗസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റികളെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ നാല് പേജുള്ള രത്‌നച്ചുരുക്കം ബാര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിനെ തടുര്‍ന്നാണ് മുഴുവന്‍ റിപ്പോര്‍ട്ടും പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നത്. മുള്ളറില്‍ നിന്നും തന്നെ ചില സുപ്രധാനമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ കൗണ്‍സെലിന്റെ പുതിയ പതിപ്പിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍, ട്രംപിന്റെ ക്യാമ്പയിന്‍ എന്നിവയെക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് പുറത്ത് വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പരന്നതോടെ രാജ്യത്ത് കടുത്ത രാഷ്ട്രീയ യുദ്ധത്തിനാണ് ഇന്നലെ വഴിമരുന്നിട്ടിരിക്കുന്നത്. അമേരിക്കക്കാര്‍ ഈ റിപ്പോര്‍ട്ട് കാണുന്നതിന് മുമ്പ് ട്രംപിനെ സംരക്ഷിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് വളച്ചൊടിച്ചാണ് അറ്റോര്‍ണി ജനറല്‍ ഇതിന്റെ രത്‌ന ച്ചുരുക്കും മുമ്പ് പുറത്ത് വിട്ടതെന്ന ആരോപണവും ഇതിന്റെ ഭാഗമായി ശക്തമാണ്.

Other News in this category



4malayalees Recommends