മതം പറഞ്ഞുവരുന്നവന് വോട്ട് കൊടുക്കല്ലേ ; കൈയ്യടി നേടി വിജയ് സേതുപതിയുടെ വാക്കുകള്‍

മതം പറഞ്ഞുവരുന്നവന് വോട്ട് കൊടുക്കല്ലേ ; കൈയ്യടി നേടി വിജയ് സേതുപതിയുടെ വാക്കുകള്‍
ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഒരു പൊതു പരിപാടിയില്‍ വെച്ചായിരുന്നു വിജയ് സേതുപതിയുടെ ആഹ്വാനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

സൂക്ഷിച്ച് വോട്ട് ചെയ്യുക. ചിന്തിച്ച് വോട്ട് ചെയ്യുക എന്ന മുന്നറിയിപ്പാണ് താരം നല്‍കുന്നത്. വോട്ട് ചെയ്യുമ്പോ പ്രധാനപ്പെട്ടത്, എപ്പോഴും, വരൂ, നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം ചേരുക.

നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ചേരാതിരിക്കുക. ആ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് വീട്ടില്‍ പൊലീസ് കാവലിലിരിക്കും. നമ്മളാണ് പിടിക്കപ്പെടുക. ദയവ് ചെയ്ത് അറിഞ്ഞോളൂ എന്നും താരം പറയുന്നു.

Other News in this category4malayalees Recommends