കുരിശാണ് സഭയുടെ ചിഹ്നം ; തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ് ; സഭയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്ന് ആര്‍ച്ച് ബിഷപ്

കുരിശാണ് സഭയുടെ ചിഹ്നം ; തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ് ; സഭയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്ന് ആര്‍ച്ച് ബിഷപ്
വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.'നഗര മധ്യത്തിലൂടെ ക്രിസ്തുവിനെ അനുഗമിച്ച നാം നാല് ഭാഗത്തും വിവിധ പാര്‍ട്ടികളുടെ വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്ററുകള്‍ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്'.

'തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ്. സ്ഥാനാര്‍ഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ് ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന'തെന്നും സുസെപാക്യം പറഞ്ഞു.

കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.

Other News in this category4malayalees Recommends