സിംഹകൂട്ടിലേക്ക് കൈയ്യിട്ടു സിംഹത്തെ തലോടി ; പിന്നെ സംഭവിച്ച് ദുരന്തവും

സിംഹകൂട്ടിലേക്ക് കൈയ്യിട്ടു സിംഹത്തെ തലോടി ; പിന്നെ സംഭവിച്ച് ദുരന്തവും
സൗത്ത് ആഫ്രിക്കയിലെ മൃഗശാല സന്ദര്‍ശിക്കാന്‍ പത്താം വാര്‍ഷികത്തിലെത്തിയതാണ് പീറ്റര്‍ നോര്‍ജെയും ഭാര്യയും. മൃഗശാലയില്‍ കൂട്ടില്‍ കിടക്കുന്ന സിംഹങ്ങളെ കണ്ട് കൗതുകത്തോടെ നോര്‍ജെ കൂട്ടിലേക്ക് കൈയ്യിട്ട് ഒന്നിനെ തലോടി. പെട്ടെന്ന് തന്നെ മറ്റൊരു സിംഹവും നോര്‍ജെയുടെ അടുത്തെത്തി. അതിനേയും ഇദ്ദേഹം തലോടി. എന്നാല്‍ രണ്ടാമത് വന്ന സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഉറക്കെ നിലവിളിച്ച നോര്‍ജെയുടെ ജീവന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പീറ്ററിന്റെ ഭാര്യ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇവ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കണ്ടത്. തങ്ങള്‍ക്ക് വിഷയത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. മൃഗങ്ങളുടെ കൂട്ടില്‍ തൊടരുതെന്ന അപായ ബോര്‍ഡ് എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

Other News in this category4malayalees Recommends