രാഹുല്‍ മോദിയ്ക്ക് ഭീഷണിയല്ല ; 20 വര്‍ഷത്തേക്ക് പ്രധാനമന്ത്രിയാകില്ല ; വരുണ്‍ഗാന്ധി

രാഹുല്‍ മോദിയ്ക്ക് ഭീഷണിയല്ല ; 20 വര്‍ഷത്തേക്ക് പ്രധാനമന്ത്രിയാകില്ല ; വരുണ്‍ഗാന്ധി
പ്രധാനമന്ത്രി മോദിയ്ക്ക് രാഹുല്‍ഗാന്ധി ഒരു തരത്തിലും ഭീഷണിയല്ലെന്ന് വരുണ്‍ഗാന്ധി. സാധാരണ തന്റെ കൂടപ്പിറപ്പുകളെ കുറിച്ച് വിമര്‍ശനങ്ങള്‍ വരുണ്‍ ഉന്നയിക്കാറില്ല. എന്നാല്‍ രാഹുലോ പ്രിയങ്കയോ മോദിയ്ക്ക് ശക്തരായ എതിരാളികളല്ലെന്നാണ് വരുണ്‍ പറയുന്നത്. അടുത്ത 20 വര്‍ഷം രാഹുല്‍ പ്രധാനമന്ത്രിയാകില്ലെന്നാണ് വരുണ്‍ പറയുന്നത്.

യുപിയിലെ പിലിബിത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വരുണ്‍ ഗാന്ധി. ഞാന്‍ പ്രവാചകനല്ല, പക്ഷെ അടുത്ത പത്തിരുപത് വര്‍ഷം രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ല. തന്റെ സഹോദരനോട് ബഹുമാനമുണ്‌ടെന്നും എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുണ്‍ പറഞ്ഞു. ബിജെപി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണെന്നും വരുണ്‍ പറഞ്ഞു.

Other News in this category4malayalees Recommends