മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം ,കേരളവും മൂന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും,അവസാനഘട്ട തയ്യാറെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം ,കേരളവും മൂന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും,അവസാനഘട്ട തയ്യാറെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി മൂന്നാം ഘട്ട പോളിങ്ങിന്റെ തയ്യാറെടുപ്പിലാണ് രാജ്യം.ആദ്യഘട്ടത്തില്‍ അക്രമസംഭവങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രണ്ടിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ ശാന്തമായിരുന്നു കാര്യങ്ങള്‍.രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ് തന്നെ രേഖപ്പെടുത്തി.



കനത്ത പോളിങ് രേഖപ്പെടുത്തിയത് അസമിലും, മണിപ്പൂരിലും , പശ്ചിമ ബംഗാളിലുമാണ്.അസമില്‍ 73 .32 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ മണിപ്പൂരില്‍ രേഖപ്പെടുത്തിയത് 74 .69 ശതമാനം പോളിങ് ആണ്.പശ്ചിമ ബംഗാളില്‍ 75 .27 ശതമാനം പോളിങ്ങും രേഖപ്പെടുത്തി.പുതുച്ചേരിയിലും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്,എഴുപത്തിയെട്ട് ശതമാനം.തമിഴ്‌നാട്ടില്‍ ഇനി വോട്ടെടുപ്പ് ബാക്കിയുള്ളത് വെല്ലൂരില്‍ മാത്രമാണ്. കണക്കില്‍പ്പെടാത്തപണം പിടിച്ചെടുത്ത വെല്ലൂരിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു.തമിഴ്‌നാട്ടിലെ 38 മണ്ഡലങ്ങളും കര്‍ണ്ണാടകയിലെ പതിനാലു മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തി.



23 ആം തീയ്യതി കേരളമുള്‍പ്പെടെയുള്ള പതിമൂന്നു സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്‍പ്പെടെ 116 ലോക്‌സഭാ മണ്ഡങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളുമെല്ലാം അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വായനാട്ടിലെത്തും.മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും.

Related News

Other News in this category



4malayalees Recommends