പി ജയരാജനും പിണറായി വിജയനും തമ്മില്‍ ഉടക്കിലേക്കോ..? പിണറായിയുടെ പരിപാടിയില്‍ ജയരാജന്‍ പങ്കെടുക്കുന്നില്ല; ആവശേഭരിതമല്ലാതെ, ചുമതല നിര്‍വഹിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും

പി ജയരാജനും പിണറായി വിജയനും തമ്മില്‍ ഉടക്കിലേക്കോ..? പിണറായിയുടെ പരിപാടിയില്‍ ജയരാജന്‍ പങ്കെടുക്കുന്നില്ല; ആവശേഭരിതമല്ലാതെ, ചുമതല നിര്‍വഹിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും

എല്‍ഡിഎഫ് താരാപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പാനൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നിന്നും വീണ്ടും പി.ജയരാജന്‍ വിട്ടു നിന്നു. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നും വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് സിപിഎം ഈക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നു ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില കല്‍പ്പിച്ചാണ് ജയരാജന്‍ വീണ്ടും മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ചത്. തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ആവേശം പകരേണ്ട സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യപ്രചാരകനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാത്തത് അണികളില്‍ നിരാശപരത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ഉള്‍പ്പോരിന്റെ ഭാഗമായാണ് ജയരാജന്‍ പങ്കടുക്കാത്തതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പിണറായി പങ്കെടുത്ത വടകരയിലെ മേപ്പയൂര്‍, കൊയിലാണ്ടി എന്നിവടങ്ങളിലും ജയരാജന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അക്രമരാഷ്ട്രീയക്കാരനെന്ന വിമര്‍ശനം നേരിടുന്ന പി.ജയരാജനെ പ്രതിരോധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. പ്രസംഗം കഴിയുന്നതിനിടെ അവസാനമായ എല്‍.ഡി. എഫ് സ്ഥാനാര്‍ഥിക്ക് നിങ്ങളുടെ വോട്ട് നല്‍കണമെന്ന ഒരു ഒഴുക്കന്‍ അഭ്യര്‍ത്ഥനയാണ് പിണറായി നടത്തിയത്. കേരള രാഷ്ട്രീയത്തെ കുറിച്ചൊന്നും പറയാതെ ദേശിയ രാഷ്ട്രീയത്തെ പറ്റിയും കോണ്‍ഗ്രസിനേ പറ്റിയും മാത്രമാണ് പിണറായി സംസാരിച്ചത്. തീരെ ആവേശംകുറഞ്ഞ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നു അണികളും പറയുന്നു. നേരത്തെ വ്യക്തിപൂജാ ആരോപണമുയര്‍ത്തി പി.ജയരാജനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കടുത്ത വിമര്‍ശനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വടകരയില്‍ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയതെന്ന അഭ്യൂഹവും പാര്‍ട്ടിക്കുള്ളിലും പുറത്തും പരന്നിരുന്നു.


നേരത്തെ മുഖ്യമന്ത്രിയുമായി അകന്നുകഴിഞ്ഞ പി.ജയരാജന്‍ ഇപ്പോള്‍പൂര്‍ണമായും മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നുവെന്നാണ് സൂചന. പ്രചരണത്തിന്റെ അവസാന ലാപ്പില്‍ മുഖ്യമന്ത്രി എത്തി അവേശം നിറച്ച് അണികളെ ചടുലമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കേണ്ടതിന് പകരം, അവരുടെ ആവേശം കെടുത്തുകയാണ് ഉണ്ടായതെന്നാണ് പൊതുവെ പാര്‍ട്ടി ഘടകങ്ങളിലുള്ള അടക്കം പറച്ചില്‍. ഇത് പിണറായി വിജയനും പി ജയരാജനും തമ്മില്‍ വ്യക്തമായ അകല്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വലയിരുത്തുന്നത്. തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന ഘട്ടത്തില്‍ പി ജയരാജനെ ജില്ലാ സെക്രട്ടരി സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംവി ജയരാജനെ സ്ഥാനത്തേക്ക് നിയോഗിച്ചതും ഇതിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി സ്ഥാനം മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ എവിടെ അത് ഉണ്ടായില്ല. തിരെഞ്ഞെടുപ്പില്‍ തോറ്റാല്‍ പി ജയരാജന്‍ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗമായി ഒതുങ്ങും. ഇതാണ് പിണറായി ലക്ഷ്യമിടുന്നതെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പി ജയരാജന്‍ വിരുദ്ധ ചേരി പറയുന്നത്.

Related News

Other News in this category4malayalees Recommends