ആവേശത്തോടെ അണികള്‍ ; പ്രിയങ്ക ഗാന്ധി വയനാട്ടില്‍ ; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും

ആവേശത്തോടെ അണികള്‍ ; പ്രിയങ്ക ഗാന്ധി വയനാട്ടില്‍  ; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.

നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. രാഹുലിന്റെ ഭൂരിപക്ഷം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് മത്സരിക്കുകയാണ്. അതി ശക്തമായ ആവേശമാണ് രാഹുലിന്റെ കേരള സ്ഥാനാര്‍ത്ഥിത്വത്തോടെ കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends