കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ 20 ശതമാനം പാവപ്പെട്ടവരുടെ അക്കൗണ്ടിലെത്തും

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ 20 ശതമാനം പാവപ്പെട്ടവരുടെ അക്കൗണ്ടിലെത്തും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തും, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി അദ്ദേഹത്തിന്റെ ഗുരുവായ എല്‍ കെ അദ്വാനിയോട് എന്താണ് ചെയ്തത്. ഇത് ലജ്ജാകരമായ പ്രവര്‍ത്തിയാണ്. ജനങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മികച്ച വിജയം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എപ്പോഴും ദേശസുരക്ഷയെ കുറിച്ചു പറയുന്നു. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലില്ലാതെ രാജ്യത്തെ ശക്തപ്പെടുത്താന്‍ സാധിക്കില്ല. വാഗ്ദാനങ്ങള്‍ മോദിക്ക് പാലിക്കാനായില്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം അദ്ദേഹം തകര്‍ത്തു. രാജ്യത്ത് വിദ്വേഷം പടര്‍ത്തി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ 20 ശതമാനം പാവപ്പെട്ടവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends