രോഹിത് തിവാരിയുടേത് കൊലപാതകം ; തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്

രോഹിത് തിവാരിയുടേത് കൊലപാതകം ; തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്
യുപി മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടേത് കൊലപാതകമെന്ന് പോലീസ്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് ആദ്യം പറഞ്ഞത്.


ഫോറന്‍സിക് സംഘത്തിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും തിവാരിയുടെ വീട്ടിലെത്തി പരിശോധിച്ചു. കുടുംബത്തേയും ജോലിക്കാരേയും ചോദ്യം ചെയ്തു. ഏഴു സിസിടിവി ക്യാമറകളില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നില്ല.

മകന് സുഖമില്ലെന്ന് പറഞ്ഞ് അമ്മ ഉജ്ജ്വല തിവാരിയ്ക്ക് ഫോണ്‍ വന്നു. ഉടന്‍ വീട്ടിലേക്ക് ആംബുലന്‍സ് അയച്ച് രോഹിതിനെ ആശുപത്രിയിലെത്തിച്ചു. രോഹിതിന്റെ ഭാര്യ അപൂര്‍വ്വയാണ് ഫോണ്‍ ചെയ്തത്. ഈ സമയം രോഹിതിന്റെ ബന്ധുവും ജോലിക്കാരുമാണ് വീട്ടിലുണ്ടായത്. ബുധനാഴ്ച രാത്രിയോടെയാണ് രോഹിത് മാക്‌സ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ശരീരത്തില്‍ വേറെ പരിക്കില്ല.

ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ഡി തിവാരിയുടെ മകനാണ് താനെന്ന് രോഹിത് തെളിയിച്ചത്.


Other News in this category4malayalees Recommends