ഞങ്ങള്‍ അപകടത്തിലാണ് , കൊല്ലപ്പെട്ടേക്കും ,രക്ഷിക്കണം ; അപേക്ഷയുമായി സൗദി സഹോദരിമാര്‍

ഞങ്ങള്‍ അപകടത്തിലാണ് , കൊല്ലപ്പെട്ടേക്കും ,രക്ഷിക്കണം ; അപേക്ഷയുമായി സൗദി സഹോദരിമാര്‍
ജോര്‍ജിയയിലേക്ക് രക്ഷപ്പെട്ട സൗദി സഹോദരിമാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി സൗദി ഭരണകൂടം. 28 കാരി മാഹാ അല്‍സുബൈ, 25 കാരി വഫാ അല്‍സുബൈ എന്നിവരുടെ പാസ്‌പോര്‍ട്ടാണ് റദ്ദാക്കിയത്. ഇവര്‍ ജോര്‍ജിയയില്‍ കുടുങ്ങി. തങ്ങള്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അല്‍സുബൈ ട്വിറ്ററില്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഏതെങ്കിലും രാജ്യത്ത് അഭയത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നുവെന്നും സൗദിയിലേക്ക് തിരിച്ചുപോയാല്‍ കൊല്ലപ്പെട്ടേക്കുമെന്നും സഹോദരിമാരില്‍ ഒരാള്‍ വീഡിയോയിലൂടെ പറഞ്ഞു.

പെണ്‍കുട്ടികളെ അപകടത്തിലാക്കാനോ സൗദിയിലേക്ക് തിരിച്ചയക്കാനോ ശ്രമിക്കുന്നവരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ജോര്‍ജിയന്‍ അധികൃതരോട് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അഭയത്തിനായി പെണ്‍കുട്ടികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ജോര്‍ജിയ ആഭ്യന്തര വക്താവ് പ്രതികരിച്ചത് .

Other News in this category



4malayalees Recommends