ഹേമന്ദ് കാര്‍ക്കറെ രക്തസാക്ഷി തന്നെ ; പ്രജ്ഞാ ഠാക്കൂറിന്റെ പരാമര്‍ശം വ്യക്തിപരമെന്നും ബിജെപി

ഹേമന്ദ് കാര്‍ക്കറെ രക്തസാക്ഷി തന്നെ ; പ്രജ്ഞാ ഠാക്കൂറിന്റെ പരാമര്‍ശം വ്യക്തിപരമെന്നും ബിജെപി
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുന്‍ മുംബൈ എടിഎസ് തലവന്‍ ഹേമന്ദ് കാര്‍ക്കറെയ്‌ക്കെതിരായ മലെഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞാ സിംങ് ഠാക്കൂറിന്റെ പരാമര്‍ശം വ്യക്തിപരമെന്ന് ബിജെപി. മലേഗാവ് സ്‌ഫോടന കേസില്‍ പിടികൂടിയപ്പോള്‍ നേരിടേണ്ടിവന്ന പീഡനങ്ങളാകാം അവരുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി വ്യക്തമാക്കി. കാര്‍ക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി.

ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്നും കര്‍ക്കറെ ദേശവിരുദ്ധനും മത വിരുദ്ധനുമാണെന്നുമായിരുന്നു പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി ബിജെപി രംഗത്തുവന്നു.

ഹേമന്ദ് കാര്‍ക്കറെയെ രക്തസാക്ഷിയായി തന്നെ കണക്കാക്കുന്നു. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് സാധ്വിയ്‌ക്കേല്‍ക്കേണ്ടി വന്ന മാനസിക ശാരീരിക പീഡനമാകാം അത്തരത്തിലുള്ള പ്രസ്താവനയ്ക്ക് കാരണമെന്ന് ബിജെപി പ്രതികരിച്ചു.

2008ല്‍ 166 പേരുടെ ജീവന്‍ കവര്‍ന്ന മുംബൈ സ്‌ഫോടനത്തില്‍ ഭീകരരുമായി ഏറ്റുമുട്ടവോണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് .

Other News in this category4malayalees Recommends