രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഭൂരിപക്ഷം മൂന്നരലക്ഷം കടക്കും; പുതിയ കണക്കുകളുമായി എഐസിസി നിരീക്ഷകര്‍; കേരളത്തിലും രാഹൂല്‍ തരംഗം

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഭൂരിപക്ഷം മൂന്നരലക്ഷം കടക്കും; പുതിയ കണക്കുകളുമായി എഐസിസി നിരീക്ഷകര്‍; കേരളത്തിലും രാഹൂല്‍ തരംഗം

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം എത്ര എന്ന ചര്‍ച്ചയാണ് ഇപ്പോ വയനാട്ടിലും രാഷ്ട്രീയ നിരീക്ഷകരിലും ഉയരുന്നത്. എന്നാല്‍


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിനപ്പുറത്തുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്കാക്കുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷരുടെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണിത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രാഥമിക കണക്കുകള്‍ എഐസിസി കെപിസിസി നീരിക്ഷര്‍ രേഖരിച്ചത്. ഇവര്‍ ശഖരിച്ച കണക്കുകളുടേയും വിശകലനങ്ങളുടേയും വിശദമായ വിവരങ്ങള്‍ ഇങ്ങനെ.


വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനുമുകളില്‍ കടക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വിലിയിരുത്തിയിരുന്നു. ഈ വിലയിരുത്തലുകള്‍ക്കും മുകളില്‍ രാഹുലിന്റെ ഭൂരിപക്ഷം ഉയരുമെന്നാണ് നിരീക്ഷകര്‍ ശേഖരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 ല്‍ എംഐ ഷാനവാസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ രണ്ടു ലക്ഷം വോട്ടുകളെങ്കിലും രാഹുല്‍ ഗാന്ധിക്ക് കിട്ടുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നരലക്ഷത്തിനപ്പുറം പോവും. ഇത്തരത്തിലുള്ള കണക്കുകളാണ് താഴെത്തട്ടില്‍ നിന്നും ലഭിക്കുന്നതെന്നാണ് കല്‍പറ്റ മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന കെപിസിസി നിരീക്ഷകന്‍ പഴകുളം മധു മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.


കല്‍പ്പറ്റയില്‍ നിന്ന് 3,00,00 മുതല്‍ 4,00,00 വരെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് പ്രതീക്ഷിക്കുന്നത്. മാനന്തവാടിയില്‍ നന്ന് 5,00,00 വരേയും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 4,50,00 വരേയും ഭൂരിപക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ലീഗിന് വലിയ മേല്‍ക്കൈയുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി കരസ്ഥമാക്കിയേക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നിന്ന് 4,00,00 മുതല്‍ 5,00,00 വരെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ എംഐ ഷാനവാസിന്റെ ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായെങ്കില്‍ മണ്ഡലത്തില്‍ രണ്ടര ലക്ഷം വോട്ടിന്റെ ലീഡ് നേരത്തെ തന്നെ ഉണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. രാഹുല്‍ വന്നതോടെ ഇതില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്നുമാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. രാഹുലിന്റെ വരവ് പുതുവോട്ടര്‍മാരിലും സ്ത്രീജനങ്ങളിലും വലിയ സ്വാധീനമുണ്ടാക്കിയേക്കും. എല്‍ഡിഎഫ് - ബിജെപി വോട്ടുകളിലുണ്ടാകുന്ന വിളളലുകളും രാഹുലിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിനുള്ളത്.

Related News

Other News in this category4malayalees Recommends