ബിജെപിക്കാര്‍ ഓടാന്‍ കണ്ടം റെഡിയാക്കി വെച്ചോളൂ; തിരുവനന്തപുരത്ത് കുമ്മനം മൂന്നാം സ്ഥാനത്തേക്കെന്ന് പുതിയ സര്‍വ്വ; മൂന്നാം വട്ടവും ശശി തരൂര്‍ തിരുവനന്തപുരം എംപിയാകും

ബിജെപിക്കാര്‍ ഓടാന്‍ കണ്ടം റെഡിയാക്കി വെച്ചോളൂ; തിരുവനന്തപുരത്ത് കുമ്മനം മൂന്നാം സ്ഥാനത്തേക്കെന്ന് പുതിയ സര്‍വ്വ; മൂന്നാം വട്ടവും ശശി തരൂര്‍ തിരുവനന്തപുരം എംപിയാകും

മൂന്ന് മുന്നണികളും അഭിമാന പോരാട്ടം നടത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം. സംസ്ഥാനത്ത് തന്നെ ഏറ്റവും വീറും വാശിയും നിറഞ്ഞ മണ്ഡലം എന്നാണ് രാഷ്ട്രീയ നിരീക്ഷകരും തുരുവനന്തപുരത്തെ വിശേഷിപ്പിക്കുന്നത്. ശശി തരൂരിലൂടെ മൂന്നാം വട്ടവും തിരുവനന്തപുരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാഹൂല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കൂന്നതിലൂടെ കേരളത്തില്‍ ഉണ്ടായ രാഹൂല്‍ തരംഗത്തില്‍ ബിജെപിയും സിപിഎമ്മും കടപുഴകി വീഴുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം പിടിക്കുമെന്ന് ബിജെപിയും കരുതുന്നു. തിരുവനന്തപുരം പിടിക്കാന്‍ ഇടതു മുന്നണി ഇറക്കിയത് മുന്‍ മന്ത്രികൂടിയായ സി ദിവാകരനെയാണ്. കുമ്മനം രാജശേഖരന്‍ ഇക്കുറി തിരുവനന്തപുരത്ത് വിജയിക്കുമെന്ന് പ്രവചിക്കുന്ന നിരവധി സര്‍വേ ഫലങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ചുരുക്കം ചില സര്‍വേകളില്‍ ഇടതുമുന്നണിയുടെ സി ദിവാകരനും മുന്‍തൂക്കം പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന സര്‍വേ പ്രവചിക്കുന്നത്.എഡ്യുപ്രസ് സര്‍വേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയിക്കുമെന്നാണ് എഡ്യൂപ്രസ് സര്‍വേ പ്രവചിക്കുന്നത്. 33 ശതമാനം വോട്ട് നേടി ശശി തരൂര്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 2588 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. കുമ്മനം മൂന്നാമത് കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് എഡ്യൂപ്രസ് സര്‍വേ പറയുന്നത്. എന്‍ഡിഎ 31 ശതമാനം വോട്ടു നേടും. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരനാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന് 32 ശതമാനം വോട്ട് ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. ഏപ്രില്‍ 1, 17 തീയതികളാണ് എഡ്യു പ്രസ് സര്‍വേ നടന്നത്. കുമ്മനത്തിന് മുന്‍തൂക്കം കേരളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളെല്ലാം നടത്തിയ സര്‍വേയില്‍ കുമ്മനം രാജശേഖരനായിരുന്നു മുന്‍തൂക്കം ലഭിച്ചിരുന്നത്. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ ന്യൂസ് ചാനല്‍ സര്‍വേകളില്‍ തിരുവനന്തപുരത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രവചനം. ഈ സര്‍വ്വെകള്‍ക്കെതിരെ കോണ്‍ഗ്രസ് - സിപിഎം കക്ഷികള്‍ വലിയ പ്രചരണമാണ് നടത്തിയത്.


ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളിലും കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അതേ സമയം തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ വിജയിക്കുമെന്ന് പ്രവചിക്കുന്ന സര്‍വേ ഫലവും ഇതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. സിപിഎമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളി പീപ്പിളാണ് ഈ സര്‍വ്വെ പുറത്ത് വിട്ടിരിക്കുന്നത്. ഇതുവരെ വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സി ദിവാകരന് വിജയം പ്രവചിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് നടത്തിയ സര്‍വേ. കനത്ത പോരാട്ടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 34.8 ശതമാനം വോട്ടു നേടി സി ദിവാകരന്‍ വിജയിക്കുമെന്നാണ് ഐഎംഡിആര്‍ സര്‍വേ പറയുന്നത്. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തും സിറ്റിംഗ് എംപിയായ ശശി തരൂര്‍ മൂന്നാം സ്ഥാനത്തും എത്തുമെന്ന് സര്‍വേ പറയുന്നു.


കുമ്മനം രാജശേഖരന് 32.3 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഐഎംഡിആര്‍ സര്‍വേ പറയുന്നത്. ശശി തരൂരിന് 31 ശതമാനം പേരുടെ പിന്തുണയുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. എംപി എന്ന നിലയില്‍ തിരുവനന്തപുരത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ശശി തരൂരിന്റെ പ്രചാരണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങിളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് തിരുവനന്തപുരത്തെ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രാചാരണങ്ങി കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചുമാണ് കുമ്മനം രാജശേഖരന്‍ പ്രചാരണം തുടരുന്നത്. രണ്ട് നാള്‍ കൂടി കേരളം പോളിംഗ് ബൂത്തിലെത്താന്‍ ഇനി രണ്ട് നാള്‍ കൂടി.

Related News

Other News in this category4malayalees Recommends