സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും
സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിന്പട്ടികയില്‍ പെടുത്തും. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ക്വാളിറ്റി മാര്‍ക്ക് നിര്‍ബന്ധമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഗുണമേന്മ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ഗവര്‍ണര്‍ ഡോ. സഅദ് അല്‍ ഖസബിയാണ് അറിയിച്ചത്.

ഇത്തരം കമ്പനികളുമായി ഭാവിയില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയവും സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും ഇടപാടുകള്‍ നടത്തില്ല. ഓരോ മേഖലയിലെയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ പ്രത്യേക അനുപാതം നിശ്ചയിക്കുന്നുണ്ട്.

ഇത്തരം അനുപാത നിരക്കില്‍ 90 ശതമാനത്തിനു മുകളിലെത്തുന്നതിനാണ് സൗദി ശ്രമിക്കുന്നത്. സാങ്കേതിക നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും ഡോ. സഅദ് വ്യക്തമാക്കി.

Other News in this category



4malayalees Recommends