സൗദിയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു

സൗദിയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു
റിയാദിന് വടക്ക് സുല്‍ഫിയിലെ ഇന്റലിജിന്‍സ് സെന്ററിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭീകരര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിന്റെ പ്രധാന ഗേറ്റ് തകര്‍ത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.എന്നാല്‍ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന തടഞ്ഞു. തുടര്‍ന്ന് സുരക്ഷാ സേന നാല് ഭീകരരെയും വധിക്കുകയായിരുന്നു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തില്‍ മൂന്നു സുരക്ഷസേന ഉദ്യോഗസ്ഥര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.

Other News in this category



4malayalees Recommends