ഓസ്‌ട്രേലിയക്കാര്‍ക്കും ന്യൂസിലന്‍ഡുകാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനം വന്നേക്കും; ക്ലൗഡ് പാസ്‌പോര്‍ട്ട് നിലവില്‍ വന്നാല്‍ പ്രിന്റഡ് പാസ്‌പോര്‍ട്ടുകള്‍ ചുമക്കേണ്ടി വരില്ല; രാജ്യസുരക്ഷക്ക് മുന്‍ഗണന നല്‍കും

ഓസ്‌ട്രേലിയക്കാര്‍ക്കും ന്യൂസിലന്‍ഡുകാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനം വന്നേക്കും; ക്ലൗഡ് പാസ്‌പോര്‍ട്ട് നിലവില്‍ വന്നാല്‍ പ്രിന്റഡ് പാസ്‌പോര്‍ട്ടുകള്‍ ചുമക്കേണ്ടി വരില്ല; രാജ്യസുരക്ഷക്ക് മുന്‍ഗണന നല്‍കും
പാസ്‌പോര്‍ട്ടില്ലാതെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനായി ഓസ്‌ട്രേലിയ ന്യൂസിലാന്റുമായി ചേര്‍ന്ന് നീക്കങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ന്യൂസിലാന്റുമായി നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയ തയ്യാറാകുന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ ജൂലി ബിഷപ്പാണ്.ഇതിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് ന്യൂസിലാന്റിലേക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സാഹചര്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുണ്ട്.

ഇതിനായി ഒരു ക്ലൗഡ് പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യമാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ ബയോമെട്രിക്, ഐഡന്റിറ്റി ഇന്‍ഫര്‍മേഷന്‍ എന്നിവ ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ സാധിക്കും.ഇത് യാഥാര്‍ത്ഥ്യമായാല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഒരു പ്രിന്റഡ് പാസ്‌പോര്‍ട്ട് യാത്രാ വേളയില്‍ കൈയില്‍ കരുതേണ്ടി വരില്ല.ഇതിനായുള്ള അത്യാവശ്യ നീക്കങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയ ന്യൂസിലന്റുമായി ചര്‍ച്ചകള്‍ നടത്തി വരുന്നുവെന്നാണ് ബിഷപ്പ് മെല്‍ബണില്‍ റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനായുള്ള പുതിയ പരിഷ്‌കാരങ്ങള്‍ പരീക്ഷിച്ച് നടപ്പിലാക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം രാജ്യസുരക്ഷ പരിഗണിച്ച് കൊണ്ടുള്ള നീക്കമായിരിക്കുമെന്നും ഓസ്‌ട്രേലിയന്‍ അധികൃതര്‍ ഉറപ്പേകുന്നു.രാജ്യത്തിന്റെ സുരക്ഷക്കാണ് പരമമായ പ്രാധാന്യ നല്‍കുന്നതെന്നാണ് ബിഷപ്പ് തറപ്പിച്ച് പറയുന്നത്. പുതിയ സിസ്റ്റം സുരക്ഷിതമല്ലെങ്കില്‍ ഓസ്‌ട്രേലിയ ഇത് ഒരിക്കലും നടപ്പിലാക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends