ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് രണ്ടാമത് തങ്ങുന്നതിന് അവസരമേകി അധികൃതര്‍; പിആര്‍ അപേക്ഷ തള്ളിയെങ്കിലും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ലേഡി നഴ്‌സിന് പൊതുജനതാല്‍പര്യാര്‍ത്ഥം തുടരാമെന്ന് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് രണ്ടാമത് തങ്ങുന്നതിന് അവസരമേകി അധികൃതര്‍; പിആര്‍ അപേക്ഷ തള്ളിയെങ്കിലും  എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ലേഡി നഴ്‌സിന് പൊതുജനതാല്‍പര്യാര്‍ത്ഥം തുടരാമെന്ന് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ പിആറിന് സമര്‍പ്പിച്ച അപേക്ഷ തള്ളിയെങ്കിലും ഒരു ഇന്ത്യന്‍ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തങ്ങുന്നതിനുള്ള രണ്ടാമത് അവസരം നല്‍കി ഓസ്ട്രലേലിയ മാതൃക കാണിച്ചു.എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനാണ് ഈ അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ രേഖകള്‍ സഹിതം പിആര്‍ അപേക്ഷ നല്‍കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നഴ്‌സിന്റെ പിആര്‍ അപേക്ഷ തള്ളിയിരുന്നത്. പൊതുജന താല്‍പര്യാര്‍ത്ഥം ഈ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തുടരാമെന്നാണ് ഔദ്യോഗിക വിശദീകരണം.

2016 ഫെബ്രുവരിയില്‍ ഈ നഴ്‌സ് പിആര്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു ഇത് തള്ളപ്പെട്ടിരുന്നത്.അജ്ഞാതമായ ഉറവിടങ്ങള്‍ നഴ്‌സിന്റെ അപേക്ഷയിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഈ നഴ്‌സിന്റെ കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നത്. ഈ നഴ്‌സിന്റെ ഭര്‍ത്താവ് ഐഡന്റി തട്ടിപ്പുകള്‍ നടത്തുകുയം വിദേശത്ത് അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.കൃത്രിമ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ ഓസ്‌ട്രേലിയയിലേക്ക് വന്നതെന്നും വ്യക്തമായിരുന്നു.

ഈ നഴ്‌സിന്റെ ഭര്‍ത്താവ് അപേക്ഷക്കൊപ്പം സമര്‍പ്പിച്ച മെട്രിക്കുലേഷന്‍ സര്‍ട്ടിപിക്കറ്റ് വ്യാജമാണെന്നായിരുന്നു ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വെളിപ്പെടുത്തിയിരുന്നത്.തെറ്റായ ഐഡന്റിറ്റിക്ക് കീഴില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടാന്‍ ഇവരുടെ ഭര്‍ത്താവ് ഇതേ സര്‍ട്ടിഫിക്കറ്റ് നേടാനായി ദുരുപയോഗിച്ചുവെന്ന് ഇന്ത്യയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതായത് ഇയാളുടെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിറ്റിലെ റോള്‍ നമ്പര്‍ സ്‌കൂള്‍ രേഖകളില്ലെന്നും വെളിപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends