ഓസ്‌ട്രേലിയ വിസ അപ്ലിക്കേഷന്‍ ഫീസുകള്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നു; ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍, സ്റ്റുഡന്റ് വിസ, പാര്‍ട്ണര്‍ വിസ,ഗ്രാജ്വേറ്റ് ടെംപററി സബ്ക്ലാസ് 485 വിസ എന്നിവയുടെ ഫീസേറും; വിസിറ്റര്‍ വിസ ഫീസില്‍ മാറ്റമില്ല

ഓസ്‌ട്രേലിയ വിസ അപ്ലിക്കേഷന്‍ ഫീസുകള്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നു;  ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍, സ്റ്റുഡന്റ് വിസ, പാര്‍ട്ണര്‍ വിസ,ഗ്രാജ്വേറ്റ് ടെംപററി സബ്ക്ലാസ് 485 വിസ എന്നിവയുടെ ഫീസേറും; വിസിറ്റര്‍ വിസ ഫീസില്‍ മാറ്റമില്ല
ഓസ്‌ട്രേലിയ അവിടുത്തെ വിസ അപ്ലിക്കേഷന്‍ ഫീസില്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധനവ് വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഫീസില്‍ 5.4 ശതമാനം പെരുപ്പമാണ് വരുത്തുന്നതെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ഓഫ് ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നത്. എന്നാല്‍ വിസിറ്റര്‍ വിസ ഫീസ് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ വിസ ഫീസ് നിലവിലെ ഫീസായ 3755 ഡോളറില്‍ നിന്നും 3958 ഡോളറായിട്ടാണ് വര്‍ധിപ്പിക്കുന്നത്. വര്‍ധനവ് ഏതാണ്ട് 203 ഡോളറാണ്.

സ്റ്റുഡന്റ് വിസ ഫീസ് നിലവിലെ 575 ഡോളറില്‍ നിന്നും 606 ഡോളറായും പാര്‍ട്ണര്‍ വിസ ഫീസ് 7160 ഡോലറില്‍ നിന്നും 7547 ഡോളറായും ഗ്രാജ്വേറ്റ് ടെംപററി സബ്ക്ലാസ് 485 വിസ ഫീസ് 1535 ഡോളറില്‍ നിന്നും 1618 ഡോളറായുമാണ് വര്‍ധിപ്പിക്കുന്നത്.ടിഎസ്എസ്-എസ്ടി എസ്ഒഎല്‍ ഫീസ് 1175 ഡോലറില്‍ നിന്നും 1238 ഡോളറായും കോണ്‍ട്രിബ്യൂട്ടറി പാരന്റ് ഫസ്റ്റ് ക്ലാസ് ഇന്‍സ്റ്റാള്‍മെന്റ് 340 ഡോളറില്‍ നിന്നും 3855 ഡോളറായും 358 ഡോളറില്‍ നിന്നും 4063 ഡോളറായിട്ടുമാണ് വര്‍ധിപ്പിക്കുന്നത്.

ബിസിനസ് മൈഗ്രേഷന്‍ സിഗ്നിഫിക്കന്റ് ഇന്‍വെസ്റ്റ്‌മെന്റ് 7310 ഡോളറില്‍ നിന്നും 7705 ഡോളറായും ബിസിനസ് മൈഗ്രേഷന്‍ എന്റര്‍പ്രണര്‍ വിസ ഫീസ് 3755 ഡോളറില്‍ നിന്നും 3958 ഡോളറായിട്ടുമാണ് വര്‍ധിപ്പിക്കുന്നത്. കോണ്‍ട്രിബ്യൂട്ടററി പാരന്റ് വിസ് അപേക്ഷകര്‍ക്ക് നല്ല വാര്‍ത്തയാണ്. ഇത് പ്രകാരം അതിനുള്ള സെക്കന്‍ഡ് ഇന്‍സ്റ്റാള്‍മെന്റ് വിസ ഫീസില്‍ വര്‍ധനവേയില്ല. 2019 ജൂലൈ ഒന്ന് മുതല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് ഫീസ് വര്‍ധന ബാധകമാകുന്നത്.

Other News in this category



4malayalees Recommends