ഓസ്‌ട്രേലിയയിലെക്ക് വരുന്നവര്‍ ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടു വരരുത്; കൊണ്ടു വരുന്ന പിക്കിള്‍സ്, സ്‌പൈസുകള്‍, നട്ട്‌സുകള്‍, റൈസ് എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം

ഓസ്‌ട്രേലിയയിലെക്ക് വരുന്നവര്‍ ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍  കൊണ്ടു വരരുത്; കൊണ്ടു വരുന്ന പിക്കിള്‍സ്, സ്‌പൈസുകള്‍, നട്ട്‌സുകള്‍, റൈസ് എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം
ഓസ്‌ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമങ്ങള്‍ പ്രകാരം ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ രാജ്യത്തേക്ക് കൊണ്ടു വരുന്നതിന് അനുവാദമില്ലെന്നറിയുക. ഇവിടേക്ക് കുടിയേറുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ കേസില്‍ കുടുങ്ങുമെന്നുറപ്പാണ്. ഓസ്‌ട്രേലിയിലേക്ക് രോഗങ്ങള്‍ പകരുന്നതും കീടബാധയുണ്ടാകുന്നതും തടയുന്നതിന് വേണ്ടിയാണീ നിയമം നടപ്പിലാക്കുന്നത്.

2019 ഏപ്രില്‍ 17ന് നടപ്പില്‍ വന്ന നിയമങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ നിരോധിച്ചിരിക്കുന്ന സാധനങ്ങള്‍ കൊണ്ടു വരുന്നുവെന്ന് കുടിയേറ്റക്കാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ അവരുടെ വിസ കാന്‍സല്‍ ചെയ്യുകയോ അല്ലെങ്കില്‍ വെട്ടിച്ചുരുക്കുകയോ ചെയ്യുന്നതാണെന്ന് പ്രത്യേകം ഓര്‍ക്കുക. പുതിയ നിയമം അനുസരിച്ച് ഇവിടേക്ക് വരുന്ന യാത്രക്കാര്‍ ഇന്‍കമിംഗ് പാസഞ്ചര്‍ കാര്‍ഡില്‍ കൊണ്ടു വരുന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ച് വെളിപ്പെടുത്തണം.

ഇത് പ്രകാരം നിങ്ങള്‍ കൊണ്ടു വരുന്ന വസ്തുക്കള്‍ ബയോ സെക്യൂരിറ്റി ഓഫീസര്‍മാര്‍ വരുന്ന വേളയില്‍ പരിശോധിക്കുന്നതായിരിക്കും. ഓയില്‍, മാപ്പിള്‍ സിറപ്പ്, കേക്ക്, ചോക്കളേറ്റുകള്‍, കോഫീ, ബിസ്‌കറ്റുകള്‍, ബ്രെഡ് എന്നിവ നിങ്ങള്‍ക്ക് കൊണ്ടു വരാം. എന്നാല്‍ നിങ്ങള്‍ കൊണ്ടു വരുന്ന പിക്കിള്‍സ്, സ്‌പൈസുകള്‍, നട്ട്‌സുകള്‍, റൈസ്, ഡയറി ഉല്‍പന്നങ്ങള്‍ എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം. നിങ്ങളുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ള മരുന്നുകള്‍ കൊണ്ടു വരാം.

എന്നാല്‍ ഇതിനായി നിങ്ങള്‍ക്കുള്ള ഇംഗ്ലീഷിലുള്ള പ്രിസ്‌ക്രിപ്ഷനും കൈയില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഈ പ്രിസ്‌ക്രിപ്ഷന്‍ ഒരു ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്യണം. മൂന്ന് മാസത്തെ ഉപയോഗത്തിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടു വരാന്‍ പാടുള്ളൂ. മരുന്നുകള്‍ ഒറിജിനല്‍ കവറില്‍ കൊണ്ട് വരണം. നിങ്ങള്‍ എത്തുന്ന വേളയില്‍ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന് മുന്നില്‍ ഇവയെക്കുറിച്ച് വെളിപ്പെടുത്തണം. ജീവനുള്ള ചെടികള്‍ കൊണ്ട് വരരുത്. വിത്തുകള്‍ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവയെക്കുറിച്ച് വെളിപ്പെടുത്തണം. ദീവാലി, രാഖി, എന്നിവയെ പോലുള്ള ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള പ്രത്യേക ഐറ്റങ്ങള്‍ കൊണ്ടു വരാന്‍ ചിലര്‍ താല്‍പര്യപ്പെടാറുണ്ട്. എന്നാല്‍ ഇവയെക്കുറിച്ച് നിര്‍ബന്ധമായും വെളിപ്പെടുത്തണം. ഇവ എബിഎഫ് സ്റ്റാഫ് പരിശോധിക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends