കുവൈത്തില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

കുവൈത്തില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
2021 മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കുവൈത്ത്. പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കാകും തുടക്കത്തില്‍ നികുതി ഏര്‍പ്പെടുത്തുകയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തണ മെന്ന ജിസിസിയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. സൗദിയും, യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പിലാക്കിയിരുന്നു. 202122 സാമ്പത്തിക വര്‍ഷം മുതല്‍ വാറ്റ് നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം.

പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കാകും തുടക്കത്തില്‍ നികുതി ഏര്‍പ്പെടുത്തുക. എന്നാല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ലമെന്റിനെ മറികടന്ന് വാറ്റ് നടപ്പിലാക്കുക ദുഷ്‌ക്കരമാകും.

കൂടുതല്‍ എണ്ണയിതര വരുമാനങ്ങളിലൂടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ വാറ്റ് ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ അനിവാര്യമാണെന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമം. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Other News in this category



4malayalees Recommends