കാനഡയിലേക്ക് ടെക് പ്രഫണലുകള്‍ക്ക് പുതിയ എച്ച്1 ബി വിസ വാതിലുകള്‍ തുറക്കപ്പെടുന്നു; എച്ച്1 ബി വിസക്കാരെ തുരത്താനുള്ള ട്രംപിന്റെ നടപടി മുതലാക്കാനൊരുങ്ങി കാനഡ; ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരപ്പെരുമഴ

കാനഡയിലേക്ക് ടെക് പ്രഫണലുകള്‍ക്ക് പുതിയ എച്ച്1 ബി വിസ വാതിലുകള്‍ തുറക്കപ്പെടുന്നു; എച്ച്1 ബി വിസക്കാരെ തുരത്താനുള്ള ട്രംപിന്റെ നടപടി മുതലാക്കാനൊരുങ്ങി കാനഡ; ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരപ്പെരുമഴ
എച്ച് 1ബി വിസ ഉടമകള്‍ക്ക് മേല്‍ യുഎസിലെ ട്രംപ് ഭരണകൂടം നടപടികള്‍ കടുപ്പിച്ചത് പരമാവധി മുതലാക്കാന്‍ ലക്ഷ്യമിട്ട് കാനഡ നടപടികള്‍ ത്വരിതപ്പെടുത്തി. എച്ച് 1 ബി വിസ റൂട്ടിനെ കൂടുതലായി പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ ആയതിനാല്‍ ട്രംപിന്റെ നടപടി കൂടുതലായി ബാധിച്ചിരിക്കുന്നത് ഇത്തരക്കാരെയാണ്. ഇവരില്‍ നിരവധി പേര്‍ തല്‍ഫലമായി യുഎസില്‍ നിന്ന് കെട്ട് കെട്ടേണ്ടുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.

ഇവര്‍ക്ക് കാനഡയുടെ ഉദാരമായ കുടിയേറ്റ നയം എച്ച് 1 ബി അവസരങ്ങള്‍ തുറന്നിടുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പ്രതിവര്‍ഷം 85,000 എച്ച്1 ബി വിസകളാണ് നല്‍കി വരുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകളാണ്. ഇത്തരക്കാരെ ആകര്‍ഷിക്കുന്നതിനായി കനേഡിയന്‍ ഗവണ്‍മെന്റ് ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി 2017ല്‍ ആരംഭിച്ചിരുന്നു. ഇത് പ്രകാരം 3,10,000 പെര്‍മനന്റ് റെസിഡന്‍രുമാരെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

3,30,000 പേരെ ഈ വര്‍ഷവും കാനഡ സ്വാഗതം ചെയ്യുന്നതാണ്. ബില്‍ഡിംഗ് നാഷന്‍ ഓഫ് ഇന്നൊവേറ്റേര്‍സ് എന്ന കനേഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം 2018 നവംബര്‍ വരെയുള്ള കാലത്തിനിടെ ഹൈസ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്കായുള്ള 40,833 ജോലികളും 3625 അപേക്ഷകളും അംഗീകരിച്ചിട്ടുമുണ്ട്.കാനഡ വിസ നിയമങ്ങളില്‍ ഉദാരത കൊണ്ടു വന്നതിനാല്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ നിലവില്‍ കാനഡയിലേക്ക് പോകുന്നതിനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നാണ് യുഎസിലും കാനഡയിലും അതിര്‍ത്തികളില്ലാതെ ടെക്‌നോളജി സെക്ടര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്റ്റാര്‍ട്ടപ്പായ സ്റ്റാക്ക്‌റാഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends