ഓസ്‌ട്രേലിയയിലേക്കുള്ള പാരന്റ് വിസ ഫീസ് വെട്ടിക്കുറയ്ക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ്; അഞ്ച് വര്‍ഷത്തേക്കുള്ള വിസ ഫീസ് 10,000 ഡോളറില്‍ നിന്നും 2500 ഡോളറും മൂന്ന് വര്‍ഷത്തേക്കുള്ള വിസ ഫീസ് 5000 ഡോളറില്‍ നിന്നും 1250 ഡോളറുമാക്കും

ഓസ്‌ട്രേലിയയിലേക്കുള്ള പാരന്റ് വിസ ഫീസ് വെട്ടിക്കുറയ്ക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ്; അഞ്ച് വര്‍ഷത്തേക്കുള്ള വിസ ഫീസ് 10,000 ഡോളറില്‍ നിന്നും 2500 ഡോളറും മൂന്ന് വര്‍ഷത്തേക്കുള്ള വിസ ഫീസ് 5000 ഡോളറില്‍ നിന്നും 1250 ഡോളറുമാക്കും
ഓസ്‌ട്രേലിയയിലേക്കുള്ള പാരന്റ് വിസ ഫീസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവുമായി ലേബര്‍ ഗവണ്‍മെന്റ് രംഗത്തെത്തി.നിലവില്‍ വര്‍ഷത്തില്‍ ഇത്തരം 15,000 വിസകള്‍ മാത്രമേ നല്‍കുകയുള്ളുവെന്ന പരിധി മറികടക്കാന്‍ ശ്രമിക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു.ഏപ്രില്‍ 17 മുതലാണ് ഓസ്‌ട്രേലിയ പാരന്റ് വിസകള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ജൂലൈ ഒന്ന് വരെയാണ് ഇത് സ്വീകരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റുമാരുടെയും പൗരന്‍മാരുടെയും വിദേശത്തുള്ള പാരന്റുമാരെയും ഗ്രാന്റ് പാരന്റ്‌സിനെയും ഇവിടേക്ക് കൊണ്ടു വരുന്നതിനും അഞ്ച് വര്‍ഷം വരെ ഇവിടെ താമസിക്കുന്നതിനും അനുവദിക്കുന്നതാണ് പുതിയ പാരന്റ് വിസ.എന്നാല്‍ പുതിയ പാരന്റ് വിസക്കുള്ള ഉയര്‍ന്ന ഫീസ് കടുത്ത വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. നിലവില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പാരന്റ് വിസക്ക് 10,000 ഡോളറും മൂന്ന് വര്‍ഷത്തേക്കുള്ള പാരന്റ് വിസക്ക് 5000 ഡോളറുമാണ് ഫീസിടാക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കുള്ള വിസ ഫീസ് 2500 ഡോളറാക്കുമെന്നും മൂന്ന് വര്‍ഷത്തേക്കുള്ള വിസാ ഫീസ് 1250 ഡോളറാക്കുമെന്നുമാണ് ലേബര്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു സെറ്റ് പാരന്റുമാര്‍ക്ക് മാത്രമാണ് വിസ നല്‍കുകയെന്ന നിബന്ധന നീക്കുമെന്നും ലേബര്‍ വാഗ്ദാനമുണ്ട്. നിലവിലെ ആന്വല്‍ ക്വാട്ടയായ 15,000 വിസ സ്‌പോട്ടുകല്‍ നീക്കം ചെയ്യുമെന്നും ലേബര്‍ ഗവണ്‍മെന്റ് ഉറപ്പേകുന്നു. വിസ പുതുക്കാന്‍ ആഗ്രഹിക്കുന്ന പാരന്റുമാര്‍ രാജ്യം വിട്ട് പോകണമെന്ന നിബന്ധനയും എടുത്ത് മാറ്റുന്നതാണ്. നിലവിലെ നിയമം അനുസരിച്ച് ഈ വിസ പുതുക്കേണ്ടവര്‍ വിസ കാലഹരണപ്പെടുന്നതിന് മുമ്പ്

രാജ്യം വിട്ട് പോവേണ്ടതാണ്.

Other News in this category



4malayalees Recommends