ഡോ ശ്രീകുമാര്‍ മേനോന് കനേഡിയന്‍ ഇന്നോവേഷന്‍ അവാര്‍ഡ്

ഡോ ശ്രീകുമാര്‍ മേനോന് കനേഡിയന്‍ ഇന്നോവേഷന്‍ അവാര്‍ഡ്
കാല്‍ഗറി: ഇമ്മിഗ്രന്റ് സര്‍വീസ് കാല്‍ഗറിയുടെ പ്രസ്റ്റീജിസ് അവാര്‍ഡ് ആയ കനേഡിയന്‍ ഇമ്മിഗ്രന്റ് ഡിസ്റ്റിസിന്‍ഷന്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് 2019 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 2007ല്‍ കാനഡയില്‍ എത്തിയ ഡോ ശ്രീകുമാര്‍ മേനോന്‍ ഈ അവാര്‍ഡില്‍ ഇടം പിടിച്ചു.


ഇരുപത്തിയാറു വര്‍ഷം ടെക്‌നോളജിയിലും മാനേജ്‌മെന്റിലും പ്രവര്‍ത്തി പരിചയമുള്ള ഡോ. മേനോന്‍ ഐ.ബി.എം കാഡയിലെ സീനിയര്‍ മാനേജരായും ഇപ്പോള്‍ R3Snergy Inc ( https://rs3ynergy.com ) യുടെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചുപോരുന്നു. ഡോ. ശ്രീകുമാര്‍ മേനോന്റെ തീസിസായ Critical Challenges in ERP (Enterprise Research & Planning) Implementation ന് അമേരിക്കയിലുള്ള കപെല്ല യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ ഡോക്ടറേറ്റ് ലഭിച്ചിരുന്നു.


കനേഡിയന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രിയില്‍ നടത്തിയ ഈ പഠനം ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണമാണ് (https://drmenon.ca/research ). കാല്‍ഗറി ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലും മലയാളി കമ്മ്യൂണിറ്റിയിലും സ്ഥിര സാന്നിധ്യമായ ഡോ .മേനോന്‍ കാനേഡിയന്‍ സന്നദ്ധ സംഘടന മെഡിക്കല്‍ മേഴ്‌സിയുടെ ബോര്‍ഡ് മെമ്പറും, മറ്റു നിരവധി രാഷ്ട്രീയ സാമൂഹീകസംഘടനകളിലും വോളന്റീയറായും സേവനം അനുഷ്ഠിച്ചുവരുന്നു.



Other News in this category



4malayalees Recommends