ഗ്രാമീണ മേഖല തൂത്തു വാരും; മഹാരാഷ്ട്രയില്‍ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ്; മോദി ക്യാമ്പ് പ്രതീക്ഷിക്കുന്നതിനുമപ്പുറമാകും മഹാരാഷ്ട്രയിലെ തിരിച്ചടി

ഗ്രാമീണ മേഖല തൂത്തു വാരും; മഹാരാഷ്ട്രയില്‍ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ്; മോദി ക്യാമ്പ് പ്രതീക്ഷിക്കുന്നതിനുമപ്പുറമാകും മഹാരാഷ്ട്രയിലെ തിരിച്ചടി

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ കോണ്‍ഗ്രസ്സ് തരംഗമാണ് രാജ്യത്ത്.നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ എല്ലാ ഘടകങ്ങളും കോണ്‍ഗ്രസ്സിന് അനുകൂലമാണ്.ബിജെപി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തിപ്പെടുകയാണ് മഹാരാഷ്ട്രയില്‍.സംസ്ഥാനത്ത് ശിവസേനയ്ക്ക് ആധിപത്യം നേടാനാവാത്തതും,എന്‍ സി പി സഖ്യത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും കോണ്‍ഗ്രസ്സിന് ഗുണമാണ്.മാത്രമല്ല കോണ്‍ഗ്രസ്സിന് 25 സീറ്റില്‍ വ്യക്തമായ ആധിപത്യമാണ് ഇവിടെ ഉള്ളത്.അതുകൊണ്ടു തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസ്സ് ഗ്രാമീണ മേഖല തൂത്തു വാരുമെന്നത് തന്നെയാണ്.



ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സുല്‍ത്താന്‍പൂരിലും സോലാപൂരിലും യു പി എ വന്‍ വിജയം നേടുമെന്നാണ് തന്നെയാണ്.മോദിയും ക്യാമ്പ് കണക്ക് കൂട്ടുന്നതിനുമപ്പുറമാകും തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നും നേരിടുന്ന ആഘാതമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗ്രാമീണ മേഖലയിലെ പ്രതിസന്ധി,തൊഴിലില്ലായ്മ വരള്‍ച്ച തുടങ്ങി പ്രധാനമായും മൂന്നു വെല്ലുവിളികളാണ് ബിജെപി സംഖ്യം നേരിടുന്നത്.

മുംബൈ ഒഴിച്ചുള്ള മഹാരാഷ്ട്രയുടെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുന്നത് ഗ്രാമീണ മേഖലയായതുകൊണ്ട് തന്നെ ഇവിടെത്തെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.



അതേസമയം മോദി അനുകൂല വികാരം ഇവിടെ കുറവായതിനാല്‍ തന്നെ കോണ്‍ഗ്രസ്സ് ഗ്രാമീണ മേഖലകള്‍ തൂത്തു വരുമെന്നുറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മാത്രമല്ല പതിനൊന്നു ജില്ലകളില്‍ മോദിക്കെതിരെ ജനവികാരം രൂക്ഷമാണ്.അതുകൊണ്ട് തന്നെ 2016ല്‍ 3661 കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് ഉണ്ടായത്. മോദിക്ക് വോട്ട് ചെയ്യില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭീമ കൊറേഗാവ് സംഭവത്തോടെ ബിജെപിയെ ദളിതുകളും കൈവിടും.പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയ്ക്കും ഇതിന്റെ ഗുണം ലഭിക്കും . അതേസമയം എന്‍സിപിയുമായുള്ള അടുപ്പം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.ഈ സഖ്യം ബിജെപി ശിവസേന സഖ്യത്തേക്കാള്‍ ശക്തമാണ്.




Related News

Other News in this category



4malayalees Recommends