ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഉടമകള്‍ക്ക് പ്രത്യേക ആവശ്യകതകള്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാം; ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462) , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ഇതിന് അപേക്ഷ നല്‍കാം

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഉടമകള്‍ക്ക് പ്രത്യേക ആവശ്യകതകള്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാം; ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462)  , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ഇതിന് അപേക്ഷ നല്‍കാം
2019 മുതല്‍ ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും. പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462) , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി അവര്‍ സ്‌പെസിഫൈഡ് വര്‍ക്കില്‍ അവര്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ അവരുടെ രണ്ടാം വിസ വര്‍ഷത്തില്‍ ജോലി ചെയ്യുകയായിരിക്കണം. തങ്ങളുടെ വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ മൂന്നാം വര്‍ഷം ലഭിക്കേണ്ടവര്‍ തങ്ങളുടെ ആദ്യ വര്‍ഷത്തില്‍ മൂന്ന് മാസങ്ങളും രണ്ടാം വര്‍ഷത്തില്‍ ആറ് മാസവും ജോലി ചെയ്തിരിക്കണം. ഇതിന് പുറമെ ഇവര്‍ ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളില്‍ ജോലി ചെയ്തിരിക്കുകയും വേണം. ഇവരുടെ ശമ്പളം നിലവിലെ ഓസ്‌ട്രേലിയന്‍ നിയമത്തിന് അനുസൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്.

ജൂലൈ ഒന്ന് 2019ന് ജോലി പൂര്‍ത്തിയാക്കിയവരുടെ അപേക്ഷയും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പരിഗണിക്കുമെന്നാണറിയുന്നത്. റീജിയണല്‍ ഏരിയകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ക്കിംഗ് ഹോളിഡേ വിസക്കാര്‍ക്ക് മൂന്നാം വര്‍ഷം കൂടി തങ്ങാന്‍ അനുവദിക്കുന്ന കാര്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് പരിഗണിക്കുന്നത്. നിര്‍ണായകമായ തോതില്‍ തൊഴിലാളിക്ഷാമം നേരിടുന്ന റീജിയണല്‍ ഏരിയകളില്‍ ജോലി ചെയ്യുന്നതിന് വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍മാരെ പ്രേരിപ്പിക്കുന്ന വിപ്ലകരമായ നീക്കമാണിത്.

ഇത് പ്രകാരം റീജിയണല്‍ ഏരിയകളില്‍ ഇവരുടെ സേവനം ആറ് മാസം കൂടി അധികമായി ലഭിക്കുമെന്ന പ്രത്യേകതകയും പുതിയ പദ്ധതിക്കുണ്ടെന്നാണ് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐറിഷ്, കനേഡിയന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 35 വയസുവരെ ഇതിന് അപേക്ഷിക്കാം. എന്നാല്‍ മറ്റ് രാജ്യക്കാര്‍ക്ക് 31 വയസുവരെയെ മൂന്നാം വര്‍ഷത്തിനായി അപേക്ഷിക്കാനാവൂ.





Other News in this category



4malayalees Recommends