സൗത്ത് ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങളേറുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യമേറുന്നു

സൗത്ത് ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങളേറുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യമേറുന്നു

സൗത്ത് ഓസ്ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ രംഗത്തെത്തി. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് മാര്‍ഷല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ സിഡ്നി, മെല്‍ബണ്‍ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായ ആവശ്യങ്ങളാണ് സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, തുടങ്ങിയവയ്ക്കുള്ളതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.




അതിനാല്‍ ഈ സ്റ്റേറ്റുകളിലേക്ക് ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷന്‍ അഗ്രിമെന്റ് (ഡിഎഎംഎ) ദീര്‍ഘിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് പ്രകാരം സ്‌കില്‍ഡ് മൈഗ്രന്റുകളെ കൂടുല്‍ ആവശ്യമുള്ള റീജിയണുകളിലേക്ക് അവരെ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.സൗത്ത് ഓസ്ട്രേലിയയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനായി ഇന്‍സെന്റീവുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.


ഇതിനായി ലോക്കല്‍ റെസിഡന്റുമാരെ സൗത്ത് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനും പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും 5000 ലോക്കലുകള്‍ സൗത്ത് ഓസ്ട്രേലിയയില്‍ നിന്നും പ്രതിവര്‍ഷം വിട്ട് പോകുന്നുവെന്നും ഇത് സംബന്ധിച്ച കണക്കുകള്‍ എടുത്ത് കാട്ടുന്നു.സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കായി നിരന്തരം പരസ്യങ്ങള്‍ നല്‍കാറുണ്ടെങ്കിലും ആവശ്യമായ അളവിലുള്ള പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത ദുരവസ്ഥ നിലവിലുണ്ടെന്ന് സൗത്ത് ഓസ്ട്രേലിയയിലെ നിരവധി തൊഴിലുടമകള്‍ പരിതപിക്കുന്നുണ്ട്.ഇതിനൊരു പരിഹാരവുമായിട്ടാണ് സ്റ്റേറ്റിലെ ഭരണകൂടം പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends