കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജം ; ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജം ; ഇന്ത്യന്‍ എംബസി
കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. നിലവില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. നേഴ്‌സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്. ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.

ഇമൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈറ്റിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു.

കുവൈറ്റിലേക്കുള്ള നേഴ്‌സിങ് റിക്രൂട്ട് മെന്റില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുവെന്ന ആരോപണം വന്നപ്പോള്‍ നോര്‍ക്ക റൂട്ട്‌സ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി പരസ്യങ്ങള്‍ വരുന്നത്.

Other News in this category



4malayalees Recommends