യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ച് പണിയുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ്; കുടിയേറ്റ നിയമങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും ദുര്‍ബലം യുഎസ്; അനുവദനീയമായതിനേക്കാളും പത്തിരട്ടി കുടിയേറ്റക്കാര്‍ സകുടുംബം എത്തുന്നത് ഭീഷണിയെന്ന് പ്രസിഡന്റ്

യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ച് പണിയുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ്; കുടിയേറ്റ നിയമങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും ദുര്‍ബലം യുഎസ്; അനുവദനീയമായതിനേക്കാളും പത്തിരട്ടി കുടിയേറ്റക്കാര്‍ സകുടുംബം എത്തുന്നത് ഭീഷണിയെന്ന് പ്രസിഡന്റ്
യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ച് പണിയുന്നതിനാണ് താന്‍ കഠിന പ്രയത്‌നം നടത്തുന്നതെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്നലെ രാവിലെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.കുടിയേറ്റ നിയമങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും ദുര്‍ബലമായ രാജ്യമാണ് യുഎസ് എന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇവിടേക്ക് അനുവദനീയമായതിലും പത്തിരട്ടി പേരാണ് സകുടുംബം കുടിയേറിക്കൊണ്ടിരിക്കുന്നതെന്നും ഇതിപ്പോഴും ഒരു ഡിസ്‌നി ലാന്‍ഡായി തുടരുകയാണെന്നും ട്രംപ് പറയുന്നു.

രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ അനധികൃതമായി എത്തുന്ന കുടുംബങ്ങളെയും അവരുടെ കുട്ടികളെയും അധികകാലം വേര്‍തിരിക്കാനാവാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അതിനാല്‍ ഇവിടുത്തെ കുടിയേറ്റ നയം നടപ്പിലാക്കല്‍ ഇപ്പോഴും ദുര്‍ബലമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റം നിര്‍ബന്ധമായും അഴിച്ച് പണിയേണ്ടിയിരിക്കുന്നുവെന്നും ഇതിനായി കഴിവിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റം നടപ്പിലാക്കുന്നതിനുള്ള പദ്ധതിയാണ് തന്റെ ഓഫീസ് ആസൂത്രണം ചെയ്യുന്നതെന്നും ട്രംപ് എടുത്ത് കാട്ടുന്നു.

നിലവില്‍ യുഎസിലുള്ള കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ചും ഇപ്പോള്‍ തന്നെ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന് നിര്‍ണായകമായ പ്രാധാന്യമുണ്ടെന്നും ട്രംപ് എടുത്ത് കാട്ടുന്നു. തൊഴിലധിഷ്ഠിത കുടിയേറ്റ സിസ്റ്റത്തിന് പുറമെ ഇവിടെ ഇപ്പോഴുള്ള നിയമത്തില്‍ തന്നെ കഴിവിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റവുമുണ്ടെന്ന് ഇഐ പാസോ ഇമിഗ്രേഷന്‍ അറ്റോര്‍ണിയായ ഇല്ലിയാന ഹോല്‍ഗുയിനും ചൂണ്ടിക്കാട്ടുന്നു.ഇക്കാരണത്താലാണ് യുഎസ് പൗരന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും മാതാപിതാക്കളെയും ഇവിടേക്ക് കൊണ്ടു വരാനാകുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends