ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവരുടെ ഡിവൈസുകളില്‍ നീലച്ചിത്രം, തീവ്രവാദം പോലുള്ള മെറ്റീരിയലുകള്‍ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും; ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ജാഗ്രതൈ

ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവരുടെ ഡിവൈസുകളില്‍ നീലച്ചിത്രം, തീവ്രവാദം പോലുള്ള മെറ്റീരിയലുകള്‍ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും; ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ പോകുന്നുവെങ്കില്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ കണ്ടന്റുകളെ കുറിച്ച് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന്റെ ലാപ്‌ടോപ്പില്‍ കുട്ടികളുടെ നീലച്ചിത്രങ്ങളുണ്ടായതിനെ തുടര്‍ന്ന് അയാള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ മുന്നറിയിപ്പിന് പ്രസക്തിയേറെയുണ്ട്.

ഇത്തരം മെറ്റീരിയലുകളങ്ങിയ ഡിവൈസുകളുമായി ഓസ്‌ട്രേലിയയില്‍ എത്തുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇവയ്‌ക്കെതിരായ നടപടി ശക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് നിങ്ങളുടെ ലാപ് ടോപ്പിലോ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലോ ഉള്ള ഇത്തരം മെറ്റീരിയലുകള്‍ വളരെ ഗൗരവകരമായിട്ടാണ് കണക്കാക്കുന്നത്.

അതിനാല്‍ അവ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുകയും ചെയ്യുക.ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് ചൈല്‍ഡ് പോണോഗ്രാഫി, സെക്ഷ്വല്‍ വയലന്‍സ്, മൃഗതുല്യമായ പ്രവര്‍ത്തികളുടെ മെറ്റീരിയലുകള്‍, മയക്കുമരുന്ന് ഉപയോഗം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നിങ്ങള്‍ കൊണ്ട് വരുന്ന ഡിവൈസുകളിലുണ്ടാകാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് വെബ്‌സൈറ്റ് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം മാന്യത, ധാര്‍മികത,സഭ്യത തുടങ്ങിയവയ്ക്ക് വിരുദ്ധമായ മെറ്റീരിയലുകള്‍ തികച്ചും നിയമവിരുദ്ധമാണെന്നും അവയ്ക്ക് ഉചിതമായ ശിക്ഷ ലഭിക്കുമെന്നും ഇവിടേക്ക് വരുന്നവര്‍ പ്രത്യേകം ഓര്‍മിച്ചാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സാധിക്കും.

ഇത്തരം മെറ്റീരിയലുകളുമായി രാജ്യത്തെത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. അത്തരക്കാര്‍ 525,000 ഡോളര്‍ വരെ പിഴയും നല്‍കേണ്ടി വരും.ഇവിടേക്ക് വരുന്നവര്‍ പൂരിപ്പിച്ച് നല്‍കേണ്ടുന്ന പാസഞ്ചര്‍ കാര്‍ഡില്‍ ഇത്തരം മെറ്റീരിയലുകളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

Other News in this category



4malayalees Recommends