മുസ്ലിം വിരുദ്ധ പരാമര്‍ശം; 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം; ബിജെപി നേതാവ് ഗിരി രാജ് സിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുസ്ലിം വിരുദ്ധ പരാമര്‍ശം; 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം;  ബിജെപി നേതാവ് ഗിരി രാജ് സിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.തെരെഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രചാരണത്തിന് മതം ആയുധം ആക്കരുതെന്ന് സുപ്രീം കൊടട് നിര്‍ദേശമുണ്ട്,എന്നാല്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നദ്ദത്തി ഗിരിരാജ് സിംഗ് തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഖിച്ചതായി പ്രഥമ ദൃഷ്ട്യാ മനസ്സിലാക്കാമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.


അമിത് ഷാ പങ്കെടുത്ത റാലിയിലായിലായിരുന്നു വിവാദ പരാമര്‍ശം കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിങ് നടത്തിയത്.വന്ദേ മാതരം പറയാത്തവര്‍ മാതൃഭൂമിയെ ബഹുമാനിക്കാത്തവര്‍ അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല,തന്റെ പൂര്‍വ്വികരുടെ സംസ്‌കാരം സിമാരിയ ഘട്ടിലായിരുന്നുവെന്നും അവര്‍ക്ക് ശവക്കുഴി വെടിയിരുന്നില്ല എന്നാല്‍ നിങ്ങള്‍ക്ക് മണ്ണ് വേണം പലരും ഇവിടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കുന്നുണ്ട്,എന്നാല്‍ ഞങ്ങളത് ബിഹാറില്‍ അനുവദിക്കില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.ബെഗുസരായിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിങ്.സിപിഐയിലെ കനയ്യ കുമാര്‍,ആര്‍ ജെ ഡി യിലെ തന്‍വീര്‍ ഹസ്സന്‍ തുടങ്ങിയവരാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.തന്‍വീര്‍ ഹസ്സന്‍ നേരത്തെ തനിക്ക് വന്ദേ മാതരം പറയാന്‍ ബിബ്ദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.




Related News

Other News in this category



4malayalees Recommends