ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ്  പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഓക്പാര്‍ക്ക്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം മെയ് 11,12 (ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നതിനു ദൈവത്തില്‍ ശരണപ്പെടുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങിനു റവ.ഫാ. മത്തായി പുതുക്കുന്നത്ത് (ന്യൂയോര്‍ക്ക്) നേതൃത്വം നല്‍കുന്നതാണ്.


പെരുന്നാളിന്റെ ആരംഭമായി മെയ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30നു കൊടിയേറ്റം നടത്തും. മെയ് 11നു ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30നു സുവിശേഷ പ്രസംഗം, 8.45ന് ഡിന്നര്‍ എന്നിവയും, മെയ് 12നു ഞായറാഴ്ച രാവിലെ 8.30നു പ്രഭാത പ്രാര്‍ത്ഥനയും, 9.30നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, ചെണ്ടമേളം, ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. വിശ്വാസികളായ ഏവരും നേര്‍ച്ച കാഴ്ചകളോടെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ. മാത്യു വര്‍ക്കി കരിത്തലയ്ക്കല്‍, സഹവികാരി റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍, റവ.ഫാ. തോമസ് നെടിയവിള എന്നിവര്‍ അറിയിച്ചു.


ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് വിനോദ് ഏബ്രഹാം & ഫാമിലി, ആദി കരുത്തലയ്ക്കല്‍ & മാത്യു പി. ജോര്‍ജ് & ഫാമിലി എന്നിവരാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ (വൈസ് പ്രസിഡന്റ്) 847 370 4330, റജിമോന്‍ ജേക്കബ് (ട്രഷറര്‍) 847 877 6898, ബിജു ഈപ്പന്‍ (സെക്രട്ടറി) 224 409 8212.

ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്.



Other News in this category



4malayalees Recommends