സിപിഎം സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ്; സിപിഐക്കെതിരെ ഇനി ശബ്ദിച്ചാല്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് താക്കീത്; എല്‍ഡിഎഫില്‍ പൊട്ടിത്തെറി

സിപിഎം സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ്; സിപിഐക്കെതിരെ ഇനി ശബ്ദിച്ചാല്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് താക്കീത്; എല്‍ഡിഎഫില്‍ പൊട്ടിത്തെറി

തിരെഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫില്‍ ആരംഭിച്ച സിപിഎം-സിപിഐ പോര് മറനീക്കി പുറത്തേക്ക്. സിപിഐയ്ക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ തുറന്നടിച്ച ഇടത് പക്ഷമുന്നണി സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ എഐവൈഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.


മലപ്പുറത്ത് പി.വി അന്‍വര്‍ എം.എല്‍.എയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ അന്‍വറിന് ശക്തമായ താക്കീതും നല്‍കി. സി.പി.ഐക്കെതിരെ ഇനിയും പറഞ്ഞുനടന്നാല്‍ പി.വി അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും തെരുവില്‍ തടയുമെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എം.എല്‍.എയാണ് പി.വി അന്‍വറെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. സി.പി.ഐയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനെതിരെയായിരുന്നു അന്‍വറിനെതിരായ പ്രതിഷേധ പ്രകടനം.


സി.പി.ഐക്കാര്‍ തന്നെ പരമാവധി ഉപദ്രവിച്ചെന്നും തെരഞ്ഞെടുപ്പിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്നുമായിരുന്നു അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരായും സി.പി.ഐ നിലപാടെടുത്തെന്നും അന്‍വര്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ ഭാഗത്ത് നിന്ന് തനിക്കുവേണ്ടി പ്രവര്‍ത്തനമുണ്ടായില്ലെന്ന അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പേജിലൂടെ എ.ഐ.വൈ.എഫ് പ്രതിഷേധം അറിയിച്ചിരുന്നു. അന്‍വറിന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്നും ഇത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ് അറിയിച്ചു.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പി.വി അന്‍വര്‍ തികച്ചും നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ് നടത്തുന്നത്. സി.പി.ഐയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കാന്‍ ബാധ്യസ്ഥരായവരുണ്ട്. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു

Related News

Other News in this category4malayalees Recommends