യുഎസിലേക്ക് എത്തുന്ന 'വ്യാജകുടുംബക്കാര്‍' ഏറെ; അനാഥക്കുട്ടികളെയും കൂട്ടിയെത്തുന്ന ഇവരുടെ ലക്ഷ്യം രാജ്യത്തെ കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യല്‍; ഏപ്രിലില്‍ മാത്രം 100 അന്വേഷണങ്ങള്‍ നടത്തിയതില്‍ 25ഉം വ്യാജകുടുംബങ്ങള്‍

യുഎസിലേക്ക് എത്തുന്ന 'വ്യാജകുടുംബക്കാര്‍' ഏറെ; അനാഥക്കുട്ടികളെയും കൂട്ടിയെത്തുന്ന ഇവരുടെ ലക്ഷ്യം  രാജ്യത്തെ കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യല്‍;  ഏപ്രിലില്‍ മാത്രം 100 അന്വേഷണങ്ങള്‍ നടത്തിയതില്‍ 25ഉം വ്യാജകുടുംബങ്ങള്‍
യുഎസിലെ നിലവിലുള്ള കുടിയേറ്റ നിയമത്തെ ചൂഷണം ചെയ്യുന്നതിനായി വ്യാജ കുടുംബങ്ങള്‍ അതിര്‍ത്തികളിലൂടെ രാജ്യത്തേക്കെത്തുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തില്‍ വ്യാജകുടുംബമായി എത്തി യുഎസില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായെന്നാണ് ഐസിഇ വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ യുഎസിലേക്ക് കടന്ന് കയറുന്നതിനായി കുടുംബങ്ങള്‍ക്കുള്ള ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി അനാഥ കുട്ടികളെ തങ്ങള്‍ക്കൊപ്പം കൂട്ടുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏപ്രിലില്‍ മാത്രം തങ്ങള്‍ ഇത്തരം 100 അന്വേഷണങ്ങള്‍ നടത്തിയിരുന്നുവെന്നും ഇതില്‍ 25ല്‍ അധികം കുടുംബങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരം തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായി തങ്ങള്‍ ആറ് പുതിയ ടീം ഏജന്റുമാരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഐസിഇ വെളിപ്പെടുത്തുന്നത്.ഇതുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങളാണ് ഇവര്‍ നടത്തി വരുന്നത്.

വ്യാജ കുടുംബങ്ങളെ കണ്ടെത്തി തടയുന്നതിനായി ടീമുകളെ താന്‍ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നുവെന്നാണ് ആക്ടിംഗ് ഐസിഇ ഡയറക്ടറായ മാത്യു ആല്‍ബെന്‍സ് പറയുന്നത്. ഇത്തരം വ്യാജ കുടുംബങ്ങള്‍ വ്യാജ രേഖകളുമായിട്ടാണ് എത്തിച്ചേരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.കുട്ടികളുമായി എത്തിച്ചേരുന്ന അനധികൃത കുടിയേറ്റക്കാര്‍ പിടിക്കപ്പെട്ടാല്‍ 20 ദിവസമോ അതില്‍ കുറവോ മാത്രമേ ഡിറ്റെന്‍ഷനില്‍ പാര്‍പ്പിക്കാവൂ എന്നാണ് 2015ല്‍ ഒരു ഫെഡറല്‍ ജഡ്ജ് നിഷ്‌കര്‍ഷിച്ചിരുന്നത്.ഈ ദിവസത്തിനകം അവരുടെ ഇമിഗ്രേഷന്‍ കേസുകള്‍ വിചാരണക്കെടുക്കാനാവാത്തതിനാല്‍ അവര്‍ മോചിപ്പിക്കപ്പെടുകയും ചെയ്യും.

Other News in this category



4malayalees Recommends